പുതിയ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രഖ്യാപിച്ച് കേരള സർക്കാർ.

‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20 കോടി രൂപ 2024-25 ബജറ്റിൽ സർക്കാർ വകയിരുത്തി.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പ് നൽകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി രൂപ വകയിരുത്തി. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിന് 9.6 കോടിയും ന്യൂനപക്ഷത്തിന്റെ വിവിധ നൈപുണ്യ പദ്ധതികൾക്ക് 7.02 കോടിയും സർക്കാർ അനുവദിച്ചു. മുന്നാക്ക വിഭാഗ സമുദായ ക്ഷേമ കോർപറേഷന്റെ പ്രവർത്തനങ്ങൾക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.