നോർക്ക

പ്രവാസികൾ ആയവർക്കും പ്രവാസികൾ ആയിരുന്നവർക്കും വേണ്ടിയുള്ള പദ്ധതികളാണ് നോർക്ക നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് വേണ്ടിയുള്ള റിക്രൂട്മെന്റുകൾ, വിദേശ രാജ്യങ്ങളിൽ വച്ച് അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന “നോർക്ക യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണ് ഇവിടെ. 

A. സാന്ത്വനം പദ്ധതി

പ്രായപരിധി

ബാധകമല്ല 

ചികിത്സാ ധനസഹായം

പരമാവധി 50000 രൂപ 

മരണാനന്തര ധനസഹായം

പരമാവധി 100000 രൂപ 

വിവാഹ ധനസഹായം

പരമാവധി 15000 രൂപ 

വീൽ ചെയർ, ക്രച്ചസ്സ് എന്നിവ വാങ്ങാനുള്ള ധനസഹായം 

പരമാവധി 10000 രൂപ 

യോഗ്യത

1. അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം ഒന്നരലക്ഷം രൂപ യിൽ അധികമാകരുത്. 
2. കുറഞ്ഞത് രണ്ടു വർഷമെങ്കിലും തൊഴിൽപരമായ ആവശ്യത്തിന് വിദേശത്തു താമസിച്ച ശേഷം കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയതോ അല്ലെങ്കിൽ കേരളത്തിന് പുറത്തു ഭാരതത്തിന കത്ത് കുറഞ്ഞത് രണ്ടു വർഷമെങ്കിലും താമസിച്ചു വരുന്ന മലയാളികൾക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിബന്ധനകൾക്കു വിധേയമായി ധനസഹായം അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

സാന്ത്വന പദ്ധതി പ്രകാരമുള്ള അപേക്ഷാഫോം പൂരിപ്പിച്ച്, ആവശ്യപ്പെട്ടിരിക്കുന്ന രേഖകൾ സഹിതം കളക്ട്രേറ്റുകളിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട് സെല്ലുകളിലോ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജണൽ ഓഫീസുകളിലോ നൽകണം. 

www.norkaroots.org  എന്ന വെബ് സൈറ്റ് വഴിയും അപേക്ഷിക്കാം. 

ആവശ്യമായ രേഖകൾ

1. പാസ്പോർട്ടിൻ്റെ കോപ്പി 
2 .റേഷൻ കാർഡിൻ്റെ കോപ്പി 
3. വരുമാന സർട്ടിഫിക്കറ്റിൻ്റെ കോപ്പി 
4. ഓരോ വിഭാഗത്തിലുള്ള ധനസഹായത്തിന് ആവശ്യമായ രേഖകൾ

B.കാരുണ്യം പദ്ധതി

പ്രായപരിധി

ബാധകമല്ല 
പ്രവാസിയായ കേരളീയന്റെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റെന്തെങ്കിലും വാഹനത്തിലോ എറ്റവും ചെലവു കുറഞ്ഞരീതിയിൽ സ്വദേശത്തെത്തിക്കാൻ മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃതമുള്ള അവകാശികൾക്ക് സാമ്പത്തികസഹായം നൽകുന്നു. മരണമടഞ്ഞ പ്രവാസിക്കോ ബന്ധുക്കൾക്കോ മറ്റൊരു ധനാഗമമാർഗവുമില്ലാത്ത അസാധാരണ സന്ദർഭങ്ങളിൽ മാത്രമേ ഈ സഹായം നൽകുകയുള്ളൂ. ചെലവായ തുക പിന്നീട് അനുവദിക്കുകയാണ് ചെയ്യുന്നത്. 
വിദേശത്ത് മരണമടഞ്ഞാൽ പരമാവധി 50000 രൂപയും അന്യസംസ്ഥാനത്ത് മരണമടഞ്ഞാൽ 15000 രൂപയും പരമാവധി ലഭിക്കും. 

യോഗ്യത

1. മരിച്ചയാൾ വിദേശത്തോ ഇതരസംസ്ഥാനത്തോ രണ്ടു വർഷമെങ്കിലും താമസിച്ചിട്ടുള്ള ആളാവണം. മരണസമയത്ത് അവിടെ നിയമാനുസൃതം താമസിച്ചിരുന്ന ജോലി ചെയ്തിരുന്ന ആളായിരിക്കണം. 
2. ഇന്ത്യയിൽ ഇതരസംസ്ഥാനങ്ങളിൽ മരിക്കുന്ന കേരളീയർ തൊഴിലിനുവേണ്ടി ജോലി സംബന്ധിച്ച ആവശ്യങ്ങൾക്കു അന്യസംസ്ഥാനത്തു സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്തിരുന്ന ആളാവണം. 

അപേക്ഷിക്കേണ്ട വിധം

അന്തരിച്ച പ്രവാസിയുടെ നിയമാനുസൃതമുള്ള അനന്തരാ വകാശികൾ നിശ്ചിതഫോമിൽ അപേക്ഷ നൽകണം. 
www.norkaroots.org എന്ന വെബ്സൈറ്റിൽ നിന്നും ഫോം ഡൌൺലോഡ് ചെയ്യാം.
അപേക്ഷാഫോം പൂരിപ്പിച്ച്, ആവശ്യപ്പെട്ടിരിക്കുന്ന രേഖകൾ സഹിതം കളക്ട്രേറ്റുകളിൽ പ്രവർ ത്തിക്കുന്ന നോർക്ക റൂട്ട് സെല്ലുകളിലോ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജണൽ ഓഫീസുകളിലോ നൽകണം.
അപേക്ഷയിൽ അപേക്ഷിക്കുന്ന ആളുടെയും അന്തരിച്ച ആളുടെയും പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുകയും എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കുകയും ചെയ്യണം.അധികൃതർ ആവശ്യപ്പെട്ടാൽ അപേക്ഷകർ പരിശോധനക്കായി അസ്സൽ രേഖകൾ ഹാജരാക്കണം.

C. ചെയർമാൻ ഫണ്ട്

മാനദണ്ഡം 

നോർക്കയ്ക്ക് ചിലയിനങ്ങളിൽ ലഭിക്കുന്ന വരുമാനത്തിന്റെ 10% ഉൾക്കൊള്ളിച്ചു രൂപീകരിച്ച സഞ്ചിത നിധി. അർഹതയുള്ള പ്രവാസികളായ കേരളീയർക്ക് ബോർഡിന്റെ അംഗീകാരത്തോടെ ഇതിൽ നിന്നും ചികിത്സ, മരണാനന്തര ധനസഹായങ്ങൾ നല്കുന്നു. 

യോഗ്യത

1. അപേക്ഷകർ വിദേശത്തോ ഇതരസംസ്ഥാനത്തോ രണ്ടുവർഷ മെങ്കിലും താമസിച്ചിട്ടുള്ള ആളാകണം. 
2. വാർഷിക കുടുംബവരുമാനം 100000 രൂപയിൽ കവിയരുത്. അപേക്ഷകന്റെ ആശ്രിതർക്കും ധനസഹായത്തിന് അപേക്ഷിക്കാം. 
3. അപേക്ഷകർ സാന്ത്വനം പദ്ധതി പ്രകാരം സഹായം ലഭിച്ചവർ ആകരുത്. 

അപേക്ഷിക്കേണ്ട വിധം

www.norkaroots.org എന്ന വെബ് സൈറ്റ് വഴി

D. പ്രവാസി പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം)

വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM). 
ഈ പദ്ധതി പ്രകാരം, രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. 
സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സ് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് 3% പലിശ
സബ്സിഡിയും നല്‍കും. 

അപേക്ഷിക്കേണ്ട വിധം

അപേക്ഷകന്‍ നോര്‍ക്ക റൂട്ട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റില്‍ NDPREM – ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

രജിസ്റ്റര്‍ ചെയ്യുന്നതിന് 

  • പാസ്പോര്‍ട്ട്
  • തിരിച്ചറിയല്‍ കാര്‍ഡ്
  • ആധാര്‍കാര്‍ഡ്
  • ഫോട്ടോ
  • റേഷന്‍കാര്‍ഡ്
  • പാന്‍കാര്‍ഡ്
പദ്ധതിയെകുറിച്ച്  ലഘുവിവരണം എന്നിവ കൈയില്‍ കരുതേണ്ടതാണ്. 
പദ്ധതി, പദ്ധതിക്കാവശ്യമായ തുക, ലോണ്‍ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ വിവരം എന്നിവ രജിസ്ട്രേഷനില്‍ രേഖപ്പെടുത്തേണ്ടതാണ്.
രജിസ്റ്റര്‍ ആയതിനുശേഷം ധനകാര്യസ്ഥാപനത്തിലേക്ക് ശുപാര്‍ശ ലഭിക്കുന്നതിന് രജിസ്ട്രേഷനുശേഷം ലഭിക്കുന്ന പ്രിന്‍റും, പാസ്പോര്‍ട്ടും, ഫോട്ടോയുമായി നോര്‍ക്ക റൂട്ട്സിന്‍റെ ജില്ലാ ഓഫീസില്‍ സ്ക്രീനിംഗിന് നേരിട്ടോ 
അല്ലായെങ്കില്‍ പാസ്സ്പോര്‍ട്ടിന്‍റെ ഫോട്ടോ പേജ്, അഡ്രസ് പേജ്, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്നതിനാവശ്യമായ പാസ്സ്പോര്‍ട്ട് പേജുകളുടെ കോപ്പികള്‍ സഹിതം 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

നോര്‍ക്ക റൂട്ട്സ്

തൈക്കാട് പി.ഒ,

തിരുവനന്തപുരം – 695014 

എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കാവുന്നതാണ്. 

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം

പ്രവാസി സൊസൈറ്റികൾക്കു ധനസഹായം നൽകുന്നതിനുള്ള അപേക്ഷ

പ്രവാസി സൊസൈറ്റികൾക്കു ധനസഹായം നൽകുന്നതിനുള്ള അപേക്ഷ

എൻ ഡി പി ആർ ഇ എം പദ്ധതി

എൻ ഡി പി ആർ ഇ എം പദ്ധതി

സംശയ നിവാരണത്തിന്

0471- 2770511, 18004253939 (ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യസ്ഥാപനങ്ങള്‍ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • കാനറ ബാങ്ക്
  • കേരള ബാങ്ക്
  • ബാങ്ക് ഓഫ് ബറോഡ
  • ഫെഡറല്‍ ബാങ്ക്
  • സൗത്ത് ഇന്ത്യന്‍ ബാങ്ക്
  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
  • ബാങ്ക് ഓഫ് ഇന്ത്യ
  • യുകോ ബാങ്ക്
  • ധനലക്ഷ്മി ബാങ്ക്:
  • കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
  • കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന എസ്.സി / എസ്.ടി കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം).
  • ട്രാവന്‍കൂര്‍ പ്രവാസി വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

E. പ്രവാസി നിയമസഹായ സെൽ

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നൽകുന്ന പദ്ധതിയാണ് നിയമ സഹായ പദ്ധതി. .ഈ പദ്ധതി പ്രവർത്തിക്കുന്നത് ജി .സി.സി രാജ്യങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം ന ൽകുന്നതിനുള്ള പദ്ധതിയാണ് .

ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമ സഹായം ലഭിക്കും .

  • കേസുകൾ ഫയൽ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക
  • നഷ്ടപരിഹാര ദയാഹർജികൾ എന്നിവയിൽ സഹായിക്കുക
  • നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക
  • വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക ബുദ്ധിമുട്ടു അനുഭവിക്കുന്ന മലയാളികൾക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക
എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ .

അപേക്ഷിക്കേണ്ട വിധം

പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

നോർക്ക റൂട്സ്

മൂന്നാം നില

നോർക്ക സെന്റർ

തിരുവനന്തപുരം- 695014 

എന്ന വിലാസത്തിലോ, 
ceonorkaroots@gmail.com എന്ന ഈമെയിലിലോ സമർപ്പിക്കണം 

ആവശ്യമുള്ള രേഖകൾ

1. പാസ്പോർട്ട് പകർപ്പ് 
2. വിസ പകർപ്പ് 

F. നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ സ്കീം

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടെയോ, സ്പോൺസറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനമാണ് നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാടിയേഷൻ പദ്ധതി. വിദേശ രാജ്യങ്ങളിൽ മരണപ്പെടുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബർക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ സൗജന്യമായി എത്തിക്കുന്നു. 

അപേക്ഷിക്കേണ്ട വിധം

അപേക്ഷകൾ nabrscheme@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കാം 

ആവശ്യമുള്ള രേഖകൾ

1. മരണപ്പെട്ട പ്രവാസിയുടെ പാസ്പോർട്ട് 
2. മരണ സർട്ടിഫിക്കറ്റ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് 
3. എംബാമിംഗ് സർട്ടിഫിക്കറ്റ്

Check Also

തദ്ദേശസ്വയംഭരണവകുപ്പ്

A.  വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം സാധുവിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ്.  …

Leave a Reply

Your email address will not be published.