മുന്നാക്കക്ഷേമം

മുന്നാക്കക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ

കേരള സംസ്ഥാനത്തെ സംവരണരഹിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ (Kerala State Welfare Corporation for Forward Communities) ഈ കോർപ്പറേഷനിൽ നിന്നും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളതും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു. ഇതിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു.  ഈ കോർപ്പറേഷൻ്റെ സ്കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു. 

A. വിദ്യാസമുന്നതി

സ്കോളർഷിപ്പ് തുക

ഹയർസെക്കൻ്ററി – 4000/- രൂപ 
ഡിഗ്രി – 6000-8000/- രൂപ 
പിജി – 10000- 16000/- രൂപ 
CA/CS/ CMA- 10000/- രൂപ 
ഡിപ്ലോമ – 6000/- രൂപ 
ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ – 50000/- രൂപ വരെ 
ഗവേഷകർ – 25000/- രൂപ 

യോഗ്യത

പ്രസ്തുത കോഴ്സുകൾക്ക് പഠിക്കുന്നതും കുടുംബ വാർഷിക വരുമാനം നാലുലക്ഷം രൂപ വരെയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം

 B. അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

യോഗ്യത

സംവരണേതര സമുദായങ്ങളിൽ നിന്ന് സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എയ്ഡഡ്/ സെൽഫ് ഫിനാൻസിംഗ്‌ കോളേജ് വിദ്യാർത്ഥികൾക്ക് ഇത് ലഭിക്കില്ല. കുടുംബത്തിൻ്റെ വാർഷികവരുമാന പരിധി രണ്ടരലക്ഷം രൂപ 

അപേക്ഷിക്കേണ്ട വിധം

Check Also

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ്/സർക്കാർ അംഗീ കൃത സ്വാശ്രയ പോളിടെക്നി ക്കുകളിൽ മൂന്നു വർഷ ഡി പ്ലോമ കോഴ്സുകൾക്ക് പഠി ക്കുന്ന ന്യൂനപക്ഷ …

Leave a Reply

Your email address will not be published.