കേന്ദ്രന്യൂനപക്ഷം(ധനസഹായം)

A. നയി റോഷ്നി

ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകളിൽ നേതൃത്വവാസന വളർത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് നയി റോഷ്നി. ഇത് സ്ത്രീശാക്തീകരണ പദ്ധതിയാണ്.
ന്യൂനപക്ഷ വനിതകളിൽ ഗവൺമെൻറ് സംവിധാനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ, എന്നിവ ഉപയോഗിക്കേണ്ട വിധങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും കഴിവുകൾ വളർത്താനും സഹായിക്കുന്നു. ഇത്തരം പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ധനസഹായം നൽകുന്നത്. 

B. ഹമാരി ദാരോഹർ

ന്യൂനപക്ഷ വിഭാഗങ്ങളുടെ മഹത്തായ പൗരാണികതയും സമ്പന്നമായ പാരമ്പര്യവും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളപദ്ധതിയാണ് ഹമാരി ദാരോഹർ. ഇവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ന്യൂനപക്ഷ സമു ദായാഗംങ്ങൾക്ക് ഇതിലൂടെ ധനസഹായം ലഭിക്കും. 

C. നയി മൻസിൽ

ന്യൂനപക്ഷങ്ങൾക്കായി ഉള്ള സംയോജിത വിദ്യാഭ്യാസ ഉപ ജീവന പദ്ധതിയാണ് നയി മൻസിൽ. വിദ്യാഭ്യാസം നൽകുയും ഉപജീവനത്തിനു ഉതകുന്ന കഴിവുകൾ പരിശീലിപ്പിക്കുകയും ആണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇവ നടത്തപ്പെടുന്ന സ്ഥാപനങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. 

D. സീഘാ ഔർ കാമോ (Learn and Earn) 

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ തൊഴിലില്ലായ്മ കുറയ് ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സീഘാ ഔർ കാമോ. പുതിയതും പരമ്പരാഗതവുമായ കഴിവുകൾ പരിശീലിപ്പിക്കുന്നു. നിലവിലുള്ള ജോലിക്കാർക്കും ഇതിൽ പരിശീലനം നേടാവു ന്നതാണ്. ഇത്തരം പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ധന സഹായം നൽകുന്നത്. 

E. ഉസ്താദ്

ന്യൂനപക്ഷങ്ങൾക്കായി ഉള്ള കലാ കരകൗശല പരിശീലന പദ്ധതിയാണ് ഉസ്താദ്. ഇതും ഇത്തരം പരിശീലനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്.

Check Also

വനിതാശിശുക്ഷേമവകുപ്പ്

A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. …

Leave a Reply

Your email address will not be published. Required fields are marked *