സാമൂഹികസുരക്ഷമിഷൻ

A. സ്നേഹപൂർവ്വം

മാനദണ്ഡം

മാതാപിതാക്കൾ ഇരുവരും അഥവാ ഇവരിൽ ഒരാൾ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തതുമായ അവസ്ഥയിൽ ഇത്തരം കുട്ടികളെ സ്വഭവനങ്ങളിൽ/ ബന്ധുഭവനങ്ങളിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. 
BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളിൽ 22,375 രൂപയും ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയുംവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി പ്രൊഫഷണൽ കാസ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചുവടെ  പ്രതിമാസ ധനസഹായം അനുവദിക്കുന്നു. 

സഹായ തുക

  • 5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/ രൂപ 
  • 6 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 500/ രൂപ
  • 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം750/ രൂപ.
  • ഡിഗ്രി പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ. 

അപേക്ഷിക്കേണ്ട വിധം 

ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള കുട്ടിയാണെങ്കിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകൾ സഹിതം  തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികൾക്ക് നൽകേണ്ടതാണ്. 
ഗുണഭോക്താവ് 5 വയസ്സിനുതാഴെയുള്ള കുട്ടിയാണെങ്കിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ സാക്ഷ്യപത്രം ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരളസാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. 

ആവശ്യമുള്ള രേഖകൾ

1. നിലവിലുള്ള രക്ഷാകർത്താവിന്റെയും കുട്ടിയുടെയും പേരിൽ നാഷണലൈസ്ഡ് ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ പകർപ്പ്, 
2. മാതാവിന്റെ/ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, 
3. റേഷൻ കാർഡിന്റെ പകർപ്പ് 
4. വരുമാന സർട്ടിഫിക്കറ്റ് 
5. ആധാർ കാർഡിന്റെ പകർപ്പ് 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം

സ്നേഹപൂർവം പദ്ധതി അപേക്ഷാ ഫോം

സ്നേഹപൂർവം പദ്ധതി അപേക്ഷാ ഫോം

B. ആശ്വാസകിരണം

മാനദണ്ഡം

ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. നിലവിൽ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. ആശ്വാസകിരണം ധനസഹായത്തിന് അർഹത ഉള്ളവർക്ക് മറ്റ് പെൻഷനുകൾ ലഭിക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. 

അപേക്ഷിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷകൾ സമീപമുള്ള അംഗൻവാടിയിലോ ശിശുവികസന പദ്ധതി ഓഫീസിലോ നല്കാവുന്നതാണ്. 

ആവശ്യമുള്ള രേഖകൾ

1.സർക്കാർ/ വയോമിത്രം /എൻ ആർ എച്ച് എം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്. 
2. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
3. ആധാർ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം

അപേക്ഷാഫോം…….. 

ആശ്വാസ കിരണം പദ്ധതി ആദ്യം ലഭിക്കാനുള്ള അപേക്ഷാഫോം

ആശ്വാസ കിരണം പദ്ധതി ആദ്യം ലഭിക്കാനുള്ള അപേക്ഷാഫോം

ആശ്വാസ കിരണം പദ്ധതി തുടർന്നും ലഭിക്കാനുള്ള അപേക്ഷാഫോം

ആശ്വാസ കിരണം പദ്ധതി തുടർന്നും ലഭിക്കാനുള്ള അപേക്ഷാഫോം

C. കാൻസർ സുരക്ഷ

മാനദണ്ഡം

18 വയസ്സിന് താഴെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകപ്പെടും. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവർക്ക് ചികിത്സാ ചെലവ്പ രിമിതപ്പെടുത്തിയിട്ടില്ല. ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അർഹരായ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗനിർണയ ചെലവുകൾ ഉൾപ്പെടെയുള്ള ചികിത്സയുടെ മുഴുവൻ ചെലവും കാൻസർ മിഷന്റെ ഫണ്ട് വഴി ആശുപത്രികൾ വഹിക്കും. 

സഹായ തുക

ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും, ഓങ്കോളജിസ്റ്റ് / ചികിത്സാ ഡോക്ടർ, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികച്ചെലവ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്. യോഗ്യരായ രോഗികൾ ഈ സ്കീമിന് കീഴിൽ റജിസ്റ്റർ ചെയ്യപ്പെടുകയും ഒരു പേഷ്യന്റ് കാർഡ് നൽകുകയും ചെയ്യും. രജിസ്റ്റർ ചെയ്ത രോഗികൾക്ക് നിയുക്ത ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

ഇതിനായി പ്രത്യേക അപേക്ഷാഫോറം ആവശ്യമില്ല അതാത് ആശുപത്രികളിൽ നിയമിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗൺസിലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹ്യവിശകലനത്തിന്റെ അടിസ്ഥാന ത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് എ.പി.എൽ ,ബി.പി.എൽ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in    എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

D. മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ്

മാനദണ്ഡം

അംഗപരിമിതർക്കു വീട്ടുപടിക്കൽ ചികിത്സ നൽകുന്ന പദ്ധതിയാണിത്.
യാത്ര സൗകര്യം പരിമിതമായ പ്രദേശങ്ങളിലെ അംഗപരിമിതർക്കു തെറാപ്പികൾ ചെയ്യുന്നതിന് വീടുകളിൽ സൗകര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ  പദ്ധതി ആണ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റുകൾ. ചികിത്സാസഹായം അർഹിക്കുന്ന, ജില്ലാ കേന്ദ്രങ്ങളിൽ എത്തി തെറാപ്പിസ്റ്റുകളുടെ സഹായം പ്രയോജനപ്പെടുത്താൻ പ്രയാസ പ്പെടുന്നവർക്കു ഒരു കൈത്താങ്ങായിരിക്കും ഈ പദ്ധതി. 25 മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റുകൾ ആണ് ഇതിനായി ആരംഭിച്ചിട്ടുള്ളത്. വൈകല്യമുള്ളവർക്കു മൊബൈൽ യൂണിറ്റുകളിൽ ഫിസിയോതെറാപ്പി, ഡെവലപ്മെന്റ് തെറാപ്പി എന്നിവ നൽകും. 

അപേക്ഷിക്കേണ്ട വിധം

അടുത്തുള്ള ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഈ പദ്ധതി പ്രകാരം ഉള്ള സേവനങ്ങൾ ലഭ്യമാകുന്നതാണ് . 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in    എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

E. താലോലം

മാനദണ്ഡം

ഹൃദയ സംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടിസം, അസ്ഥിരവൈകല്യങ്ങൾ, എൻഡോസൾഫാൻ രോഗബാധിതർ എന്നിവർക്ക് ഡയാലിസിസ്, ശസ് ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ് വഹിക്കുന്ന പദ്ധതിയാണ് താലോലം. 

സഹായ തുക

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കുള്ളതാണ് ഈ പദ്ധതി. ഒരു കൂട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. കൂടുതൽ വിദഗ്ധ ചികിത്സാ ആവശ്യമായവർക്ക് ചികിത്സാ ചെലവിന് പരിധിഏർപ്പെടുത്തിയിട്ടില്ല. 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

F. മിഠായി

പ്രമേഹരോഗികളായ കുട്ടികൾക്കായുള്ള പദ്ധതി 

പ്രായപരിധി

18 വയസ്. 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in    എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

G. വയോമിത്രം

പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം, കിടപ്പു രോഗികൾക്കായി പല്ലിയേറ്റീവ് കെയർ സർവീസ്, വയോജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനം, വയോജങ്ങൾക്കായി ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങിയ അനുകൂല്യങ്ങളൊക്കെയാണ് വയോമിത്രം പദ്ധതിയിലൂടെ ലഭ്യമാകുന്നത്. 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

H. സമാശ്വാസം

മാനദണ്ഡം

വൃക്ക തകരാർ സംഭവിച്ച് സ്ഥിരമായി ഡയാലിസിസിൽ ഏർപ്പെടുന്നവർ, വൃക്ക, കരൾ മാറ്റിവെയ്ക്കൽ സർജറിക്ക് വിധേയരായവർ ഹീമോഫീലിയ രോഗങ്ങൾ, സിക്കിൾ സെൽ അനീമിയ രോഗങ്ങൾ എന്നിവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം. 

സമാശ്വാസം I

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിൽപെ ടുന്ന രോഗികൾക്ക് പ്രതിമാസം 1100 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു. 

സമാശ്വാസം II

സംസ്ഥാനത്ത് വൃക്ക, കരൾ, രോഗങ്ങൾ ബാധിച്ചു പ്രസ്തുത അവയവങ്ങൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്കു ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടർ ചികിത്സയ്ക്ക് നൽകുന്ന ധനസഹായമാണ് .വൃക്ക കരൾ അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു .1 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ളവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആദ്യ 5 വർഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്. 

സമാശ്വാസം III

രക്തം കട്ട പിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു. വരുമാന പരിധി ബാധകമാക്കാതെയാണ് ധന സഹായം അനുവദിക്കുന്നത്. 

സമാശ്വാസം IV

സംസ്ഥാനത്തെ സിക്കിൾ സെൽ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട രോഗികളാണ് പദ്ധതി ഗുണഭോക്താക്കൾ. പ്രതിമാസം 2000/ രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു. 

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോറം സാമൂഹ്യ സുരക്ഷാ മിഷന്റെ ഓഫീസുകൾ, സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റ്, ജില്ലാ സാമൂഹ്യ നീതി ഓഫീസുകൾ, സുരക്ഷാ മിഷന്റെ വയോമിത്രം പ്രോജക്ട് ഓഫീസ് എന്നിവയിൽ നിന്നും ലഭ്യമാണ്. 

ആവശ്യമുള്ള രേഖകൾ

1. ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ് 
2.മെഡിക്കൽ സർട്ടിഫിക്കറ്റ് 
3.ആധാർ കാർഡിന്റെ പകർപ്പ് 
4. ലൈഫ് സർട്ടിഫിക്കറ്റ് 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

അപേക്ഷാഫോമുകൾ ഡൗൺലോഡ് ചെയ്യാം
അപേക്ഷാഫോമുകൾ…….  
സമാശ്വാസം I ഡയാലിസിസിന് അപേക്ഷാ ഫോം

സമാശ്വാസം I ഡയാലിസിസിന് അപേക്ഷാ ഫോം

സമാശ്വാസം II ഡയാലിസിസിന് അപേക്ഷാ ഫോം

സമാശ്വാസം II ഡയാലിസിസിന് അപേക്ഷാ ഫോം

സമാശ്വാസം III ഹീമോഫീലിയ അപേക്ഷാ ഫോം

സമാശ്വാസം III ഹീമോഫീലിയ അപേക്ഷാ ഫോം

സമാശ്വാസം IV സിക്കിൾ സെൽ അപേക്ഷാ ഫോം

സമാശ്വാസം IV സിക്കിൾ സെൽ അപേക്ഷാ ഫോം

I. ശ്രുതിതരംഗം

05 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് ലഭിക്കുന്ന പദ്ധതിയാണിത്. കോക്ലിയാർ ഇംപ്ലാൻറേഷൻ സർജറിയിലൂടെ കേൾവിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങൾക്ക് കോക്ലിയാർ ഇംപ്ലാൻറേഷൻ സർജറിയിലൂടെ കേൾവിയും, തുടർച്ചയായ ആഡിയോ വെർബൽ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂർണ്ണമായും സൗജന്യമാണ്. പ്രതിവർഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. 

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുളള അപേക്ഷയും സത്യവാങ്ങ്മൂലം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സുരക്ഷാ മിഷൻ എക്സി ക്യൂട്ടീവ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. 

പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗം അയക്കേണ്ട മേൽവിലാസം 

എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരള സാമൂഹ്യ സുരക്ഷാ മിഷൻ,
രണ്ടാംനില, വയോജന പകൽ പരിപാലന കേന്ദ്രം,
പൂജപ്പുര, തിരുവനന്തപുരം-695012 
Ph:  0471 2341200 

ആവശ്യമുള്ള രേഖകൾ

1. കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാൻ്റേഷൻ സർജറിയിലൂടെ കേൾവിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം. 
2. കുട്ടിയുടെ മാതാപിതാക്കൾ അല്ലെങ്കിൽ ഗാർഡിയൻ സത്യവാങ്ങ് മൂലം 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ നിർദിഷ്ട ഫോർമാറ്റിൽ സാക്ഷ്യപ്പെടുത്തണം. 
3.വരുമാന സർട്ടിഫിക്കറ്റ് 
4. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് 
5.രക്ഷിതാക്കളുടെ തൊഴിൽ വിശദാംശങ്ങൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം. 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം
അപേക്ഷാഫോം…….. 
ശ്രുതി തരംഗം അപേക്ഷാ ഫോം 1

ശ്രുതി തരംഗം അപേക്ഷാ ഫോം 1

ശ്രുതി തരംഗം അപേക്ഷാ ഫോം 2

ശ്രുതി തരംഗം അപേക്ഷാ ഫോം 2

ശ്രുതി തരംഗം അപേക്ഷാ ഫോം 3

ശ്രുതി തരംഗം അപേക്ഷാ ഫോം 3

ശ്രുതി തരംഗം സത്യവാങ്മൂലം

ശ്രുതി തരംഗം സത്യവാങ്മൂലം

ശ്രുതി തരംഗം- ധ്വനി പദ്ധതി അപേക്ഷാഫോം

ശ്രുതി തരംഗം- ധ്വനി പദ്ധതി അപേക്ഷാഫോം

J. സ്പെക്ട്രം

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മെച്ചപ്പെട്ട തെറാപ്പി ഉറപ്പാക്കുന്നതിന് ഉള്ള പദ്ധതിയാണിത്. 

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുളള അപേക്ഷയും സത്യവാങ്ങ്മൂലം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗം അയക്കേണ്ട മേൽവിലാസം

എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരള സാമൂഹ്യ സുരക്ഷാ മിഷൻ,
പൂജപ്പുര, തിരുവനന്തപുരം – 695012
Ph:  0471 2341200 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in   എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

K. സ്നേഹസ്പർശം

അവിവാഹിതരായ അമ്മമാരെ സംരക്ഷിക്കാനും സഹായിക്കാനും ഉദ്ദേശിച്ചുള്ളതാണ് “സ്നേഹസ്പർശം’ എന്ന സർക്കാർ പദ്ധതി. കൗമാരക്കാരായ അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസം 1000 / രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനോടൊപ്പം അവരുടെ പുനരധിവാസം, ആരോഗ്യ സംരക്ഷണം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യമാണ് 

അപേക്ഷിക്കേണ്ട വിധം

അപേക്ഷ പൂരിപ്പിച്ച് അടുത്തുള്ള ഐസിഡിഎസ് ഓഫീസർ/ ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർക്ക് സമർപ്പിക്കുക 

ആവശ്യമുള്ള രേഖകൾ

1. അപേക്ഷക പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ഹോൾഡർ ആയിരിക്കണം. 
2.  പാസ്സ്ബുക്കിന്റെ പകർപ്പ് 
3. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകർപ്പ് 
4. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ റേഷൻ കാർഡിന്റെ പകർപ്പ് 
5. പദ്ധതി ആനുകൂല്യങ്ങൾ തുടരുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് എല്ലാ വർഷവും ജൂൺ മാസത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. 

വിശദ വിവരങ്ങൾക്ക്

www.socialsecurtiymission.gov.in     എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം

സ്നേഹസ്പർശം അപേക്ഷാഫോം 

 സ്നേഹസ്പർശം അപേക്ഷാഫോം 

L. അംഗപരിമിതർക്കുള്ള തിരിച്ചറിയൽ കാർഡ് 

അംഗപരിമിതർക്കുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷാ ഫോം

 അംഗപരിമിതർക്കുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷാ ഫോം

ഓഫീസ് ആവശ്യങ്ങൾക്കുള്ള അപേക്ഷാഫോം

ഓഫീസ് ആവശ്യങ്ങൾക്കുള്ള അപേക്ഷാഫോം

ഓഫീസ് ആവശ്യങ്ങൾക്കുള്ള അപേക്ഷാഫോം

Check Also

തദ്ദേശസ്വയംഭരണവകുപ്പ്

A.  വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം സാധുവിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ്.  …

Leave a Reply

Your email address will not be published.