CARP (Department of Community Awareness and Rights’ Protection) എന്ന ഡിപ്പാർട്മെന്റ് 2019 സെപ്റ്റംബർ 14 ശനിയാഴ്ച വി.കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിവസം അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പിതാവ് സ്ഥാപിച്ചു. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ കേരളാ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ സമുദായ അവബോധം വളർത്തുക, ക്രൈസ്തവരുടെ നിരവധിയായ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ഡിപ്പാർട്മെന്റിന്റെ ലക്ഷ്യം. ഇതു പ്രധാനമായും സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ, പൊതുക്ഷേമപദ്ധതികൾ, EWS എന്നിവ സമുദായ അംഗങ്ങൾക്കിടയിൽ പരിചയപ്പെടുത്തുകയും അർഹരായവരെ കണ്ടെത്തി അവ നേടിയെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സർക്കാരിന്റെ പക്കലുള്ള നിവേദനങ്ങളിലൂടെയും കോടതികളിലെ നിയമ പോരാട്ടങ്ങളിലൂടേയും ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കുന്നു.