Milestone

കേരളസഭയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമുതകുന്ന പുതിയ ദിശാബോധങ്ങള്‍ നല്‍കുന്നതില്‍ ചങ്ങനാശേരി അതിരൂപതയുടെ ക്രാന്തദര്‍ശിത്വത്തിനുള്ള സ്ഥാനം അതുല്യമാണ്. സമുദായം എന്ന വാക്കിനെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടി അപകര്‍ഷതാബോധത്തോടെ മാറ്റി നിര്‍ത്തിയിരുന്ന വിശ്വാസിസമൂഹത്തിനിടയില്‍ സമുദായമെന്നാല്‍ സ്വത്വബോധവും താന്‍ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധവുമാണെന്ന ബോധ്യം പകര്‍ന്നു കൊടുക്കാന്‍ ചങ്ങനാശേരി അതിരൂപതയ്ക്കു സാധിച്ചു. കേരള ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ വെല്ലുവിളികള്‍ കണ്ടെത്താനും അവ സഭാംഗങ്ങളെയും പൊതുസമൂഹത്തെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്തി കുറെയൊക്കെ പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കാനും ചങ്ങനാശേരി അതിരൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്.

Milestone

2022
August 14

2022 ഓഗസ്റ്റ് 14

2022 ഓഗസ്റ്റ് 14 ഞായറാഴ്ച ആർച്ചുബിഷപ് മാർ ജോസഫ് പൗവത്തിൽ തൻ്റെ 93 ആം ജൻമദിനത്തിൽ കാർപിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഈ വെബ്സൈറ്റ് സ്പോൺസർ ചെയ്തത് അഭിവന്ദ്യ പൗവത്തിൽ പിതാവാണ്.
May 7

2022 മെയ് 07

2022 മെയ് 07 ശനിയാഴ്ച, EWS വിജ്ഞാപനങ്ങളിലെ മുന്നാക്ക സമുദായം എന്ന സംജ്ഞയ്ക്ക് പകരം സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ എന്ന് ചേര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചങ്ങനാശേരി അതിരൂപത 2019 മുതല്‍ നിരന്തരമായി ഉന്നയിച്ചുവന്നിരുന്ന ആവശ്യമാണ്.
February 25

2022 ഫെബ്രുവരി 25

2022 ഫെബ്രുവരി 25 വെള്ളിയാഴ്ച സുറിയാനി സഭകളില്‍ ഉള്‍പ്പെട്ട നാടാര്‍ ക്രൈസ്തവരെകൂടി ഒബിസി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ അതിരൂപത സ്വാഗതം ചെയ്തു. ഇതു സംബന്ധിച്ചുള്ള  നിവേദനങ്ങള്‍ അതിരൂപത സര്‍ക്കാരുകളുടെ മുമ്പാകെ നിരന്തമായി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
January 27

2022 ജനുവരി 27

2022 ജനുവരി 27 വ്യാഴാഴ്ച ദളിത് ക്രൈസ്തവരെക്കൂടി പട്ടികജാതി ലിസിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാനുള്ള തീരുമാനമെടുത്ത, കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അതിരൂപത സ്വാഗതം ചെയ്തു. ഇപ്രകാരം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അതിരൂപത നിരന്തമായി നിവേദനങ്ങള്‍ സര്‍ക്കാരുകളുടെ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്.
2021
December 22

2021 ഡിസംബര്‍ 22

2021 ഡിസംബര്‍ 22 ബുധനാഴ്ച ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ വന്ന് ബഹു. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തുകയും കുട്ടനാട്ടിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. മാര്‍ ജോസഫ് പെരുന്തോട്ടം പിതാവും ഈ അവസരത്തില്‍ കമ്മീഷനെ സന്ദര്‍ശിച്ച് സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു.
December 1

2021 ഡിസംബര്‍ 01

2021 ഡിസംബര്‍ 01 ബുധനാഴ്ച അഭിവന്ദ്യരായ പെരുന്തോട്ടം പിതാവിന്റെയും കല്ലറങ്ങാട്ട് പിതാവിന്റെയും അഭ്യര്‍ത്ഥന മാനിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല എം.എ. സുറിയാനി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സ് ആരംഭിച്ചു. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാലയില്‍ ഇപ്രകാരം പ്രൈവറ്റ് സുറിയാനി എം.എ. കോഴ്‌സ് നടത്തപ്പെടുന്നത്.
October 5

2021 ഒക്ടോബര്‍ 05

2021 ഒക്ടോബര്‍ 05 ചൊവ്വാഴ്ച അതിരൂപതാ വികാരി ജനറാള്‍ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ബഹു. ജസ്റ്റിസ് (റിട്ട.) ജെ. ബി. കോശി കമ്മീഷനെ എറണാകുളത്തുള്ള ഓഫീസില്‍ സന്ദര്‍ശിച്ച് അതിരൂപതയുടെ നിവേദനം സമര്‍പ്പിച്ചു. കൂടാതെ അതിരൂപതാപ്രതിനിധികള്‍ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം സിറ്റിംഗുകളില്‍ പങ്കെടുക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇവയ്ക്കു പുറമേ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ആയിരക്കണക്കിന് നിവേദനങ്ങള്‍ കമ്മീഷന് നല്‍കി.
September 23

2021 സെപ്തംബര്‍ 23

2021 സെപ്തംബര്‍ 23 വ്യാഴാഴ്ച അഭിവന്ദ്യ പെരുന്തോട്ടം പിതാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് കുറഞ്ഞപലിശയ്ക്ക് ലോണ്‍ നല്‍കുന്ന കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ഒരു ഓഫീസ് കോട്ടയത്ത് ആരംഭിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
May 28

2021 മെയ് 28

2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനീതിപരമായ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതികമായ അനുപാതം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. ഇതിനായി പ്രത്യേകമായി പരിശ്രമിച്ചത് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ചങ്ങനാശേരി അതിരൂപതാംഗമായ ശ്രീ. അമൽ സിറിയക് വേളാശേരിൽ എന്നിവരാണ്.
April 17

2021 ഏപ്രില്‍ 17

2021 ഏപ്രില്‍ 17 ശനിയാഴ്ച കമ്മാളര്‍ ക്രൈസ്തവര്‍ക്ക് ഒബിസി സംവരണം നല്‍കണമെന്ന് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് പ്രത്യേക നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
April 12

2021 ഏപ്രില്‍ 12

2021 ഏപ്രില്‍ 12 തിങ്കളാഴ്ച, അതിരൂപത പി.ആര്‍. ജാഗ്രതാ സമിതി, അടുത്ത നിയമസഭാ ഇലക്ഷനുശേഷം രൂപീകരിക്കപ്പെടുന്ന സംസ്ഥാന മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കത്തയച്ചു. ഇതുപ്രകാരം 2021 മെയ് 24 തിങ്കളാഴ്ച രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ സത്യപ്രതിജ്ഞാവേളയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തു.
2020
October 29

2020 ഒക്ടോബർ

അതിരൂപത മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്ന ഭീമഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നതുപോലെ 2020 നവംബര്‍ 05 വ്യാഴാഴ്ച ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കുന്നതിനായി ജസ്റ്റിസ് (റിട്ട.) ജെ. ബി. കോശി അദ്ധ്യക്ഷനായി ഒരു ജുഡീഷ്യല്‍ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം 2021 ഫെബ്രുവരി 08 തിങ്കളാഴ്ച പുറത്തിറങ്ങി.
October 28

2020 ഒക്ടോബർ 28

2020 ഒക്ടോബർ 28 ബുധനാഴ്ച മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ ” സാമ്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത” എന്ന ലേഖനം ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇത് കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. EWS ന് എതിരെ മുസ്ലിം ലീഗ് അന്നേ ദിവസം സംഘടിപ്പിക്കാനിരുന്ന OBC സമുദായങ്ങളുടെ സമ്മേളനം പരാജയപ്പെട്ടു.
October 23

2020 ഒക്ടോബര്‍ 23

2020 ഒക്ടോബര്‍ 23 വെള്ളിയാഴ്ച പിഎസ്‌സി നിയമനങ്ങളിലും 10% EWS അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. പിഎസ്‌സി നിയമനങ്ങളിലും EWS നടപ്പിലാക്കണമെന്ന് അതിരൂപത നിരന്തരമായി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
August 13

2020 ആഗസ്റ്റ്

വ്യക്തികള്‍ക്ക് EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ട സാങ്കേതിക സഹായം കാര്‍പ്പ് നല്‍കിവരുന്നു. കൂടാതെ ഈ ആവശ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടിവരുന്ന അര്‍ഹരായ വ്യക്തികള്‍ക്ക് സൗജന്യ നിയമ സഹായവും നല്‍കി വരുന്നു.
August 12

2020 ആഗസ്റ്റ് 12

2020 ആഗസ്റ്റ് 12 ബുധനാഴ്ച നഴ്‌സിംഗ് പ്രവേശനത്തില്‍ EWS നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ അനുകൂല വിധി സമ്പാദിച്ചു.
January 5

2020 ജനുവരി

EWS നടപ്പിലാക്കപ്പെടാതിരുന്ന നിരവധി കോഴ്‌സുകള്‍ നിരീക്ഷിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിച്ച് നടപ്പിലാക്കിക്കുകയും ചെയ്തു
January 4

2020 ജനുവരി

EWS സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ ചൂണ്ടിക്കാണിച്ച് റവന്യൂവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും അവയില്‍ പലതും പരിഹരിക്കപ്പെടുകയുയും ചെയ്തു.
January 3

2020 ജനുവരി 3

2020 ജനുവരി 3 വെള്ളിയാഴ്ച കേരളത്തില്‍ 10% സാമ്പത്തിക സംവരണം (EWS) നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യഘട്ടമായി ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലാണ് നടപ്പിലാക്കിയത്.
2019
December 20

2019 ഡിസംബര്‍ 20

2019 ഡിസംബര്‍ 20 വെള്ളിയാഴ്ച മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ നേതൃത്വത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് സമുദായ വിഷയങ്ങളിലുള്ള നിവേദനം സമര്‍പ്പിച്ചു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, 80:20 തുടങ്ങിയ ക്രൈസ്തവ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, സാമ്പത്തിക സംവരണം (EWS), നാടാര്‍ ക്രിസ്ത്യന്‍, കമ്മാളര്‍ ക്രിസ്ത്യന്‍ എന്നിവര്‍ക്ക്…