കേന്ദ്ര ന്യൂനപക്ഷക്ഷേമം

കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ

A. പ്രീ-മെട്രിക് സ്കോളർഷിപ്പ്

പ്രീ-മെട്രിക് തലത്തിലുള്ള സ്കോളർഷിപ്പ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള മാതാപിതാക്കളെ അവരുടെ കുട്ടികളെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ സ്കൂളിലേക്ക് അയയ്ക്കാനും സ്കൂൾ വിദ്യാഭ്യാസത്തിന് അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും  പ്രോത്സാഹനം നൽകുന്നതുമാണ്.

സ്കോളർഷിപ്പ് തുക

പ്രതിവർഷം 1000/- രൂപ മുതൽ

യോഗ്യത

1. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്.
3. ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.

ആവശ്യമായ രേഖകൾ

1. വരുമാന സർട്ടിഫിക്കറ്റ്.
2. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
3. ജനന തീയതി,മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
4. മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്.

അപേക്ഷിക്കേണ്ട വിധം

1. ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
3. സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്ന കുട്ടികൾ ഫ്രഷ് (fresh) അപേക്ഷയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ റിന്യൂവൽ (renewal) അപേക്ഷയും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
4. പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP 2.0) ലെ Applicant എന്ന ഓപ്ഷനിൽ NEW REGISTRATION എന്ന ലിങ്ക് Login ഉപയോഗിക്കേണ്ടതാണ്.നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും പാസ്സ് വേർഡും (ഉദാ:- ജനന തീയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Corner – login Application Submission – Fresh Application എന്ന ലിങ്ക് വഴി Login ചെയ്ത ശേഷം പുതിയ Password സെറ്റ് ചെയ്യേണ്ടതാണ്.
5. പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് ഓൺലൈൻ ആയി റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP 2.0) ല Applicant Corner – login Application Submission for AY 2022 23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ മുൻ വർഷം രജിസ്റ്റർ ചെയ്തതിൽ സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സമയത്തെ User ID , Password എന്നിവ ഉപയോഗിക്കാവുന്നതാണ്.
ഓഗസ്റ്റ് മാസത്തിലാണ് സാധരണയായി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്. അവസാന തീയതി സെപ്റ്റംബർ 30.

B. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് +1 മുതലുള്ള ഉന്നത വിദ്യാഭ്യാസത്തിന് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നു.

സ്കോളർഷിപ്പ് തുക

പ്രതിവർഷം 7000/- രൂപ മുതൽ

യോഗ്യത

1. അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ / ജൈന/പാഴ്സി സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരായിരിക്കണം.
2. അപേക്ഷകർ താഴെ പറയുന്ന കോഴ്സുകളിലൊന്നിലെ വിദ്യാർത്ഥിയും തൊട്ടു മുൻവർഷത്തെ ബോർഡ്
യൂണിവേഴ്സിറ്റി പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം
(i) ഗവൺമെന്റ് /എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ
ഹയർസെക്കൻഡറി /ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫിൽ/ പി.എച്ച്.ഡി. കോഴ്സുകൾക്ക് പഠിക്കുന്നവർ.
(ii) എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ /ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ വൊക്കേഷണൽ സ്കൂളുകളിലെയും
ഹയർസെക്കൻഡറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ.
3. അപേക്ഷകരുടെ രക്ഷകർത്താവിന്റെ വാർഷിക വരുമാനം പരമാവധി രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വാർഷിക വരുമാനത്തിന്റെ തെളിവായി റവന്യൂ വകുപ്പിൽ നിന്നും ഒരുവർഷത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.
4. സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രാലയത്തിൻ്റെ അന്തിമ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. യോഗ്യരായ അപേക്ഷകരിൽ നിന്ന് താഴ്ന്ന വരുമാനത്തിൻ്റെ ആരോഹണക്രമത്തിലാണ് സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു.
5. അപേക്ഷകർ മറ്റു സ്കോളർഷിപ്പുകളോ സ്റ്റൈപ്പൻഡോ കൈപ്പറ്റുന്നവർ ആയിരിക്കരുത് .
6. ഒരേ കുടുംബത്തിൽപ്പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
7. ഒരു വർഷത്തിന് താഴെയുള്ള യാതൊരു കോഴ്സുകളും ഈ സ്കോളർഷിപ്പിന്റെ പരിധിയിൽ വരില്ല.
8. പഠിക്കുന്ന സ്ഥാപനത്തിന്റെ അച്ചടക്കത്തിനും സ്കോളർഷിപ്പിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും എതിരായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് അസാധുവാകുന്നതാണ്.

ആവശ്യമായ രേഖകൾ

1. പതിനെട്ടു വയസ്സ് കഴിഞ്ഞ അപേക്ഷകർ സ്വയം സാക്ഷ്യപ്പെടുത്തിയതും, 18
വയസ്സ് തികയാത്ത അപേക്ഷകർക്കു രക്ഷകർത്താവ് സാക്ഷ്യപ്പെടുത്തിയതുമായ ന്യൂനപക്ഷ സാമുദായ അംഗമാണെന്നുള്ള സാക്ഷ്യപത്രം ഓൺലൈൻ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്താൽ മതിയാകും.
2. വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും ഇത് സ്കോളർഷിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതുമാണ്.
3. അപേക്ഷകർക്ക് നാഷണലൈസ്ഡ് ഷെഡ്യൂൾഡ് കൊമ്മേഴ്സ്യൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ
സ്വന്തം പേരിൽ ആക്റ്റീവായ ആധാർ ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട് ഉണ്ടായിരിക്കണം.അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്താൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
4. സ്കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കേന്ദ്ര ഗവണ്മെന്റ് നേരിട്ട് (DirectBenefit Transfer) വിദ്യാർത്ഥികളുടെ ആക്റ്റീവ് ആയ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു നൽകുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. (മുകളിൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിധം കൂടി കാണുക).
2.  സ്കോളർഷിപ്പ് സംബന്ധിച്ച വിശദവിവരങ്ങൾ അപേക്ഷിക്കേണ്ട രീതി, തുടർനടപടി എന്നിവ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ www.scholarships.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
3. അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ ഒരു മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. അപ്ലിക്കേഷൻ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികൾ നൽകിയിട്ടുള്ള മൊബൈൽ നമ്പരിൽ Text Message ആയി ലഭിക്കുന്നതാണ്.
4. മാനുവൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള അപേക്ഷാഫോമിൻ്റെ പ്രിൻറ് ഔട്ട്, മുഴുവ അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ദിവസത്തിനകം ഏൽപ്പിക്കേണ്ടതാണ്. പ്രിന്റൗട്ടും അനുബന്ധ രേഖകൾ സമർപ്പിക്കാത്തവരുടെ അപേക്ഷകൾ ഡിഫെക്ട് ചെയുന്നതാണ്. അപ്ലിക്കേഷൻ എന്നിവ വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
5. ഒരേ സ്ഥാപനത്തിൽ ഒരേ കോഴ്സിന് പഠനം നടത്തിവരുന്നവരും കഴിഞ്ഞ അദ്ധ്യയന വർഷം  പോസ്റ്റ്മെട്രിക്
സ്കോളർഷിപ്പ് ഫോർ മൈനോരിറ്റി സ്റ്റുഡന്റസ് ലഭിച്ചവരുമായ വിദ്യാർത്ഥികൾക്ക് തൊട്ടു മുൻവർഷ പരീക്ഷയിൽ 50% മാർക്ക് കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ അവരുടെ നിലവിലുള്ള Application Id യിൽ തന്നെ ഈ അദ്ധ്യയന  വർഷത്തേക്ക് റിന്യൂവൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
6. ഒരേ കോഴ്സിന് പഠിക്കുമ്പോൾ തന്നെ സ്ഥാപനമാറ്റം നടത്തുന്ന വിദ്യാർത്ഥികൾക്ക് റിന്യൂവൽ അപേക്ഷ
സമർപ്പിക്കുവാൻ അർഹത ഉണ്ടായിട്ടുണ്ടായിരിക്കുന്നതല്ല.പുതിയ അപേക്ഷ സമർപ്പിക്കണം.
7. കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾ കേരളം
Domicile ആയി തിരഞ്ഞെടുത്തു ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
8. വെരിഫിക്കേഷൻ സമയത്തു Bonafide Student അല്ല എന്ന് ബോധ്യപ്പെടുന്ന അപേക്ഷകൾ reject ചെയ്യാവുന്നതാണ്. മറ്റു കാരണങ്ങളാൽ Defect ചെയ്യപ്പെടുന്ന അപേക്ഷകൾ ശരിയായ രീതിയിൽ അവസാന തീയതിക്ക് മുൻപായി പുനർസമർപ്പിക്കുവാൻ വിദ്യാർത്ഥിക്ക് അവസരം നൽകേണ്ടതാണ്.
ഓഗസ്റ്റ് മാസത്തിലാണ് സാധരണയായി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്. അവസാന തീയതി ഒക്ടോബർ 31.

C. ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്

മുസ്ലിം, ക്രിസ്റ്റ്യൻ, ജൈന, ബുദ്ധ , സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട 9. 10, +1, + 2 ക്ലാസുകളിൽ പെൺകുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

സ്കോളർഷിപ്പ് തുക

സ്കോളർഷിപ്പിന് അർഹത നേടുന്ന വർഷം
IX, X ക്ലാസുകളിൽ 5000/- രൂപ വീതം
XI, XII ക്ലാസുകൾക്ക് 6000/- രൂപ വീതം

യോഗ്യത

1. സർക്കാർ/എയ്ഡഡ് അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ 9, 10, +1, + 2 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ട പെൺകുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന്  അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ്.
3. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അർഹതയുള്ളത്.
4. അപേക്ഷകരായ കുട്ടികൾക്ക് മുൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് ലഭിച്ചിട്ടുണ്ടായിരിക്കണം.
5. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റ് ഏതെങ്കിലും സ്കോളർഷിപ്പ് കൈപ്പറ്റുന്ന കുട്ടികൾക്ക് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.
6.  വിദേശരാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രസ്തുത സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല .
7. സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള കുട്ടികൾ അതത് സ്കൂളുകളിലെ റഗുലർ വിദ്യാർത്ഥികളായിരിക്കണം.

ആവശ്യമായ രേഖകൾ

1. ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾ അവരുടെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ഐ.എഫ്.എസ്. കോഡ്, മൊബൈൽ നമ്പർ എന്നിവ തെറ്റുകൂടാതെ അപേക്ഷയിലെ നിർദ്ദിഷ്ട കോളങ്ങളിൽ രേഖപ്പെടുത്തേണ്ടതാണ്.
2. ഓൺലൈൻ അപേക്ഷയോടൊപ്പം മറ്റ് രേഖകൾ വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ തുടങ്ങിയവ ഒന്നും സ്കാൻ ചെയ്ത് അയക്കേണ്ടതില്ല. എന്നാൽ ആധാർ നമ്പർ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ മാത്രം, രജിസ്ട്രേഷൻ സമയം ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ മുൻ പേജ് സ്കാൻ ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതും, ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം, ഫൈനൽ സബ്മിഷന് മുൻപ് Upload Documents @mo Bonafide Student of Institution എന്നതിന് നേരെയുള്ള ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രഥമാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുമാണ്.
3. ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും
തെറ്റായതുമാണെങ്കിൽ നിരസിക്കുന്നതും, സ്കോളർഷിപ്പ് തുക നഷ്ടപ്പെടാനിടയുള്ളതുമായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക. ആധാർ അധിഷ്ഠിതമായ സംവിധാനത്തിലാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ അർഹരായ എല്ലാ കുട്ടികൾക്കും ആധാർ കൈവശമുള്ളത് ഉചിതമായിരിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ (പൂരിപ്പിക്കുമ്പോൾ) അപേക്ഷകരായ കുട്ടിയുടെ പേരിലെ അക്ഷരങ്ങൾ ആധാർ രേഖയിലും ബാങ്ക് രേഖയിലും. സ്കൂൾ രേഖയിലും ഒരേ പോലെയാണെന്ന് ഉറപ്പു വരുത്തുക.
4. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ   മൊബൈൽ ഫോൺ കൈയ്യിൽ കരുതുക. അപേക്ഷകരായ കുട്ടികളുടെ മൊബൈൽ നമ്പറിൽ പ്രസ്തുത സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ സ്കോളർഷിപ്പ് ലഭിക്കുന്ന കാലയളവുകളിൽ തുടർച്ചയായി നൽകുന്നതിനാൽ ” മൊബൈൽ ഫോൺ നമ്പർ ” ഇടയ്ക്കിടെ മാറ്റാതിരിക്കുക.
5. ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും തെറ്റായതുമാണെങ്കിൽ ( ഉദാ: വരുമാന പരിധി, കമ്മ്യൂണിറ്റി, Gender, Day Scholar or Hoster തുടങ്ങിയവ പ്രത്യേകിച്ചും ) അത്തരം അപേക്ഷകൾ ഡിഫക്റ്റ് (Defect) ചെയ്യേണ്ടതാണ്. എന്നാൽ അപേക്ഷകൾ വ്യാജമാണെന്ന് കാണുന്ന സാഹചര്യത്തിൽ ആയത് (Reject) നിരസിക്കാവുന്നതാണ്.
6. വരുമാന സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ജനന തീയതി, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവ സ്കൂളിൽ എത്തിക്കേണ്ടതും അവിടെ സൂക്ഷിക്കേണ്ടതുമാണ്.

അപേക്ഷിക്കേണ്ട വിധം

1. ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒരു സാഹചര്യത്തിലും, ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
2. National Scholarship Portal 2.0 www.scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ്
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
3. ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾ (മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ ആണെങ്കിൽ തന്നെയും ഫ്രഷ് (fresh)  സമർപ്പിക്കേണ്ടതാണ്. അതായത് കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾക്ക് റിന്യൂവൽ (renewal) ചെയ്യുന്നതിന് അവസരം ഇല്ലാത്തതാണ്.
4. ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP 2.0 ലെ Applicant Corner – login എന്ന ഓപ്ഷനിൽ NEW REGISTRATION എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും, പാസ്സ് വേർഡും (ഉദാ:- ജനന തിയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Corner – login – Application Submission – Fresh Application എന്ന ലിങ്ക് വഴി login ചെയ്തശേഷം പുതിയ പാർഡ് സെറ്റ് ചെയ്യേണ്ടതാണ്.
5. അപേക്ഷകരായ കുട്ടികൾക്ക് ലഭിക്കുന്ന User Id Password എന്നിവ ശ്രദ്ധയോടെ എഴുതി സൂക്ഷിക്കുക.
6. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ആപ്ലിക്കേഷൻ ഐ.ഡി
ലഭിക്കുന്നതിനായി രജിസ്ട്രേഷൻ നടത്തുമ്പോൾ പിശകുകൾ ഉണ്ടായാൽ അപേക്ഷ Final Submit ചെയ്യുന്നതിന് മുമ്പ് പോർട്ടലിലെ Withdraw Application എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ പിൻവലിച്ച ശേഷം മാത്രം നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷ Final Submit ചെയ്താൽ, രജിസ്ട്രേഷൻ നടത്തുമ്പോൾ നൽകുന്ന (Name, Date of Birth, Gender, Bank Account Number, IFSC etc.) വിവരങ്ങൾ യാതൊരു കാരണവശാലും പിന്നീട് (അപേക്ഷ സ്കൂൾ തലത്തിൽ ഫാക്റ്റ് ചെയ്താൽ തന്നെയും തിരുത്തൽ വരുത്തുവാനോ, പിൻവലിക്കുവാനോ (Withdraw Application) കഴിയുന്നതല്ല.
7. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ വിവിധ സ്കോളർഷിപ്പുകൾക്ക്
അപേക്ഷിക്കുന്നതിന് അതാത് അക്കാദമിക വർഷം ആരംഭിച്ച തീയതി (ഉദാ. 01/06/2022) എന്ന് നൽകേണ്ടതാണ്.
8. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ, കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ U – Dise കോഡ് നൽകി അതാത് സ്കൂൾ സെലക്ട് ചെയ്യേണ്ടതാണ്. സ്കൂളിന്റെ L – Dise എൻ.എസ്.പി.യിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത /അറിയാത്ത  കുട്ടികൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
9. സ്കൂൾ, ക്ലാസ് എന്നിവയുടെ ശരിയായ അപ്ഡേഷൻ എൻ.എസ്.പി യിൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സ്കൂൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം അപേക്ഷ Fal Submit ചെയ്യേണ്ടതാണ്. ഓൺലൈൻ അപേക്ഷകൾ അന്തിമമായി സമർപ്പിച്ച ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.
സാധാരണയായി ആഗസ്റ്റ് മാസത്തിലാണ് ഈ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി  സെപ്റ്റംബർ 30 ആണ്.
കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ
0471- 3567564, 8330818477, 9496304015 എന്നീ ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതും, വിവരങ്ങൾ തേടാവുന്നതുമാണ്.

D. നാഷണൽ മിൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് (എൻ.എം.എം.എസ്)

എൻ.എം.എം.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യത നേടുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കും. ഇത് ന്യൂനപക്ഷ സ്കോളർഷിപ്പ് അല്ല, കേന്ദ്ര സർക്കാർ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഈ പദ്ധതി നടപ്പിലാക്കുന്നതിനാൽ ഇതേ പോർട്ടൽ വഴി ലഭിക്കുന്ന മറ്റ് സ്കോളർഷിപ്പുകളോടൊപ്പം ഇതും ഉൾപ്പെടുത്തിയിരിക്കുന്നു.

യോഗ്യത

1. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ നടത്തിയ എൻ.എം.എം.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യരായവരും, ഇപ്പോൾ 9 ാ ം ക്ലാസിൽ പഠിക്കുന്നവരുമായ കുട്ടികളും 2019-20, 2020-21, 2021-22 എന്നീ വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹത നേടിയവരും സ്കോളർഷിപ്പ് ഇപ്പോൾ (റിന്യൂവൽ) പുതുക്കാനുള്ളവരുമായ (അതായത് ഇപ്പോൾ 10 ാ ം ക്ലാസിലും, പ്ലസ് വൺ ക്ലാസിലും, പ്ലസ് ടൂ ക്ലാസിലും പഠിക്കുന്ന കുട്ടികൾ ) എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
2. എൻ.എം.എം.എസ്. സ്കോളർഷിപ്പിന് യോഗ്യരായ കുട്ടികളുടെ (ഫ്രഷ്റിനീവൽ) വാർഷിക വരുമാന പരിധി 3,50,000-രൂപയിൽ അധികരിക്കാൻ പാടുള്ളതല്ല.
3. എൻ.എം.എസ്.എസ്. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് VIII, IX, XI ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് 55% മാർക്ക് ഉണ്ടായിരിക്കേണ്ടതും, X ~ാ ം ക്ലാസിൽ 60% മാർക്കും ഉണ്ടായിരിക്കേണ്ടതാണ്. എസ്.സി./എസ്.റ്റി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
4. സർക്കാർ സർക്കാർ എയ്ഡഡ് സ്കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ റെഗുലർ വിദ്യാർത്ഥികളായി തുടർ പഠനം നടത്തുന്നവർക്ക് മാത്രമാണ് എൻ.എം.എം.എസ് സ്കോളർഷിപ്പിന് അർഹതയുള്ളത് എൻ.എം.എം.എസ് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ പത്താം ക്ലാസിനു ശേഷം ഡിപ്ലോമ/സർട്ടിഫിക്കേറ്റ് കോഴ്സിൽ ചേർന്ന് പഠിക്കുകയാണെങ്കിൽ തുടർന്ന് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
5. നാഷണൽ മിൻസ് കം മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ടി. സ്കോളർഷിപ്പിന് അർഹത നേടിയിട്ടുള്ള കുട്ടികൾ പ്രീ-മെട്രിക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾ ഏതെങ്കിലും ലഭിക്കുന്നവരാണെങ്കിൽ, നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നതിന്, പ്രസ്തുത സ്കോളർഷിപ്പുകൾ പുതുക്കാൻ പാടില്ലാത്തതും, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ടി സ്കോളർഷിപ്പുകൾക്ക് നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ പിൻവലിച്ച ശേഷം മാത്രം നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് പുതിയ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.
6. നാഷണൽ മീൻസ്-കം-മെറിറ്റ്സ് കോളർഷിപ്പിന് (എൻ.എം.എം.എസ്) അപേക്ഷിക്കുന്ന കുട്ടികൾക്ക് ഈ കാര്യാലയം മുഖാന്തരമുള്ള മറ്റ് കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകളായ പ്രീ മെട്രിക് (ഭിന്നശേഷി) സ്കോളർഷിപ്പ്, പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പ്, ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് എന്നിവക്ക് അപേക്ഷിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

ആവശ്യമായ രേഖകൾ

1. ആധാർ അധിഷ്ഠിതമായ സംവിധാനത്തിലാണ് സ്കോളർഷിപ്പ് തുക വിതരണ ചെയ്യുന്നത്. ആയതിനാൽ അർഹരായ എല്ലാ കുട്ടികൾക്കും ആധാർ കൈവശമുള്ളത്
ഉചിതമായിരിക്കും.
2. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ (പൂരിപ്പിക്കുമ്പോൾ) അപേക്ഷകരായ കുട്ടിയുടെ പേരിലെ അക്ഷരങ്ങൾ ആധാർ രേഖയിലും, ബാങ്ക് രേഖയിലും, സ്കൂൾ രേഖയിലും ഒരേ പോലെയാണെന്ന് ഉറപ്പ് വരുത്തുക.
3. XI ക്ലാസിൽ പഠിക്കുന്ന എൻ.എം.എം.എസ് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള കുട്ടികൾ സ്കൂൾ ലെവൽ വെരിഫിക്കേഷൻ നടത്തുന്നതിന് തുടർ പരിശോധനയുമായി ബന്ധപ്പെട്ട് സ്കൂൾ
മേധാവികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നപക്ഷം സമർപ്പിക്കേണ്ടതാണ്.
4. എൻ.എം.എം.എസ്. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളുടെ നിർദ്ദിഷ്ട വരുമാന പരിധി പരിശോധിക്കുന്നതിന് സ്കൂൾ മേധാവികൾക്ക് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതും, ആയത് തുടർ പരിശോധനകൾക്ക് ഉതകും വിധം കുറഞ്ഞത് 05 വർഷത്തേക്ക്) സ്കൂൾ മേധാവികൾ ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.
5. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ  മൊബൈൽ ഫോൺ കൈയ്യിൽ കരുതുക. അപേക്ഷകരായ കുട്ടികളുടെ മൊബൈൽ നമ്പറിൽ സ്കോളർഷിപ്പ്
സംബന്ധിച്ച വിവരങ്ങൾ തുടർച്ചയായി നൽകുന്നതിനാൽ മൊബൈൽ ഫോൺ നമ്പർ സ്കോളർഷിപ്പ് ലഭിക്കുന്ന കാലയളവിനുള്ളിൽ ഇടയ്ക്കിടെ മാറ്റാതിരിക്കുക.
6. എൻ.എം.എം.എസ് സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾ അവരുടെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ഐ.എഫ്.എസ് കോഡ്, മൊബൈൽ നമ്പർ എന്നിവ തെറ്റു കൂടാതെ അപേക്ഷയിലെ നിർദ്ദിഷ്ട കോളങ്ങളിൽ രേഖപ്പെടുത്തേണ്ടതാണ്. ഇതിലേക്ക് ദേശസാൽകൃത ബാങ്കുകളുടെ അക്കൗണ്ട് നമ്പർ നൽകുന്നതാകും ഉചിതം.

അപേക്ഷിക്കേണ്ട വിധം

1. National Scholarship portal-2.0 www.scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രസ്തുത സ്കോളർഷിപ്പിനുള്ള ഓഫ്ലൈൻ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
2. എൻ.എം.എം.എസ് സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP -2.0) ലെ Applicant Corner – login – NEW REGISTRATION എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.
3. ഓൺലൈൻ അപേക്ഷയോടൊപ്പം മറ്റ് രേഖകൾ വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ തുടങ്ങിയവ) ഒന്നും സ്കാൻ ചെയ്ത് അയക്കേണ്ടതില്ല. എന്നാൽ ആധാർ നമ്പർ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ, രജിസ്ട്രേഷൻ സമയം സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ഫ്രണ്ട് പേജ് സ്കാൻ ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതും, ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം, ഫൈനൽ സബ്മിഷന് മുൻപ് Upload Documents എന്ന ഭാഗത്ത് Bonafied Student of Institution എന്നതിന് നേരെയുള്ള ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രഥമാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുമാണ്.
4. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്റ്റുഡന്റ്സ് രജിസ്ട്രേഷൻ ഐ.ഡി (എൻ.എം.എം.എസ് സ്കോളർഷിപ്പ്) ലഭിക്കുന്നതിന് വേണ്ടി പുതിയ അപേക്ഷ സമർപ്പിക്കുമ്പോൾ (ഇപ്പോൾ 9 ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്കോളർഷിപ്പ് കാറ്റഗറിയിൽ പ്രീ-മെട്രിക് സെലക്ട് ചെയ്യുക. സ്കീം ടൈപ്പ് എന്ന കോളത്തിൽ സ്കോളർഷിപ്പ് സ്കീം എന്നത് സെലക്ട് ചെയ്യുക.
5. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും, പാസ്സ് വേർഡും (ഉദാ:- ജനന തീയതി) ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Comer login Application Submission Fresh Application എന്ന ലിങ്ക് വഴി Login ചെയ്തശേഷം പുതിയപാസ് വേർഡ് എടുക്കേണ്ടതാണ്.
6. അപേക്ഷകരായ കുട്ടികൾക്ക് ലഭിക്കുന്ന User ID/Password എന്നിവ ശ്രദ്ധയോടെ എഴുതി സൂക്ഷിക്കുക.
7. എൻ.എം.എം.എസ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾ Competative Exam Passed എന്ന കോളത്തിൽ എൻ.എം.എം.എസ് (നാഷണൽ മീൻസ് -കം-മെറിറ്റ് സ്കോളർഷിപ്പ്) എന്ന് സെലക്ട് ചെയ്യേണ്ടതാണ്. തുടർന്ന് എൻ.എം.എം.എസ് പരീക്ഷയുടെ റോൾ നമ്പർ, പരീക്ഷ നടത്തിയ വർഷം (2021 എന്ന് രേഖപ്പെടുത്തുക) സ്റ്റേറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തുക.
8. എൻ.എം.എം.എസ് സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ SC/ST വിഭാഗം കുട്ടികൾ ഒഴികെ മറ്റുള്ള എല്ലാ വിഭാഗം കുട്ടികളും കമ്മ്യൂണിറ്റി എന്നതിൽ ജനറൽ കാറ്റഗറി എന്ന് രേഖപ്പെടുത്തുക.
9. സ്കോളർഷിപ്പിന് ഓൺലൈൻ ആയി റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP -2.0) ലെ Applicant Corner – login Application Submission- Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.
10. എൻ.എം.എം.സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്ക് സ്കൂൾ മാറ്റി നൽകുന്നതിനുള്ള ഓപ്ഷൻ (ഫ്രഷ് റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്ന) നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്. സ്കൂൾ ക്ലാസ് എന്നിവയുടെ ശരിയായ അപ്ഡേഷൻ എൻ.എസ്.പിയിൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സ്കൂൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത ശേഷം അപേക്ഷ Final Submit ചെയ്യേണ്ടതാണ്.
11. ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും തെറ്റായതുമാണെങ്കിൽ സ്കോളർഷിപ്പ് തുക നഷ്ടപ്പെടാനിടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ
0471-3567564,  8330818477, 9496304015 എന്നീ ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതും, വിവരങ്ങൾ തേടാവുന്നതുമാണ്. സാധാരണയായി ആഗസ്റ്റ് മാസത്തിലാണ് ഈ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്.  നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ www.scholarships.gov.in   (എൻ.എസ്.പി) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി  സെപ്റ്റംബർ 30 വരെയാണ്.

E. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എം. ഫിൽ, പിഎച്ച്ഡി തുടങ്ങിയ ഉന്നതപഠനങ്ങൾ നടത്താൻ, കേന്ദ്രസർക്കാർ  സാമ്പത്തിക സഹായത്തിന്റെ രൂപത്തിൽ അഞ്ചു വർഷം ഫെലോഷിപ്പ് നൽകുക എന്നതാണ് ലക്ഷ്യം. യുജിസി അംഗീകരിച്ച ഇന്ത്യയിലെ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയിൽ റെഗുലർ ഗവേഷണ പഠനങ്ങൾ നടത്തുന്ന ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ഫെലോഷിപ്പ് സഹായിക്കും.യുജിസി വഴിയാകും ഫെലോഷിപ്പ് നൽകുക.

ഫെലോഷിപ്പ് തുക

പ്രതിമാസം 28,000/- രൂപ വരെ

യോഗ്യത

1. അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ / ജൈന/പാഴ്സി സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരായിരിക്കണം.
2. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ 55% സ്കോർ എങ്കിലും ഉണ്ടായിരിക്കണം.
3. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കണം.
4. സ്ത്രീകൾക്കായി 30% സ്കോളർഷിപ്പ് മാറ്റി വച്ചിരിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

യുജിസിയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. യുജിസി പത്രപരസ്യങ്ങൾ വഴി അപേക്ഷകൾ ക്ഷണിക്കും.

Check Also

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ്/സർക്കാർ അംഗീ കൃത സ്വാശ്രയ പോളിടെക്നി ക്കുകളിൽ മൂന്നു വർഷ ഡി പ്ലോമ കോഴ്സുകൾക്ക് പഠി ക്കുന്ന ന്യൂനപക്ഷ …

Leave a Reply

Your email address will not be published.