തദ്ദേശസ്വയംഭരണവകുപ്പ്

A.  വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം

സാധുവിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ്. 

മാനദണ്ഡങ്ങൾ

അഗതിമന്ദിരങ്ങളിലുള്ള പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺമക്കൾ മാത്രമുള്ള വിധവകൾക്കും
പ്രായപൂർത്തിയായ ആൺമക്കളുള്ള കുടുംബത്തിലെ വിധവകളുടെ പെണ്മക്കൾക്കും, മൂന്നുവർഷമോ അതിലധികമോ കാലയളവിൽ വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെണ്മക്കൾക്കും, ഭർത്താവ് ഉപേക്ഷിച്ചവരുടെ പെണ്മക്കൾക്കും, ഭർത്താവിനെ കാണാ തായി ഏഴ് വർഷം കഴിഞ്ഞവരുടെ മക്കൾക്കും, അവിവാഹിതരായ സ്ത്രീകളുടെ മക്കൾക്കും വിവാഹധനസഹായം ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത ഫോമിലുള്ള അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ഗ്രാമപഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കണം.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

A Marriage Aid Application Form

A Marriage Aid Application Form

ആവശ്യമുള്ള രേഖകൾ

1. അപേക്ഷക വിധവയാണെന്നു തെളിയിക്കുന്ന രേഖ
2.  വിവാഹിതയാകുന്ന പെൺകുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്
3. വിവാഹം നിശ്ചയിച്ചതു സംബന്ധിച്ചു വെള്ളകടലാസ്സിൽ എഴുതിയ /അച്ചടിച്ച പ്രതിശ്രുതവരന്റെ സത്യവാങ്മൂലം

B. അവിവാഹിതർക്കുള്ള പെൻഷൻ

അമ്പതു വയസിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള സാമ്പത്തിക ധന,സഹായം നൽകുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. പ്രതിമാസം 1100 രൂപയാണ് പദ്ധതിയുടെ പ്രയോജനമായി ലഭിക്കുന്നത്. ഗുണഭോക്താവ് മരണമടയുന്നപക്ഷം അനന്തരാവകാശികൾക്കു പെൻഷൻ കുടിശിക ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കുടുംബവാർഷികവരുമാനം 1,00,000 രൂപയിൽ കവിയാത്ത 50 വയസുകഴിഞ്ഞ എല്ലാ സ്ത്രീകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അവിവാഹിതരായ അമ്മമാർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഉള്ളവർക്കും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത ഫോമിലുള്ള അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ഗ്രാമപഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കണം.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

Unmarried women Application Form

Unmarried women Application Form

ആവശ്യമായ രേഖകൾ

1. നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
2. വരുമാനവും പ്രായവും അവിവാഹിതയാണെന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
3. തിരിച്ചറിയൽ രേഖ

C. പടവുകൾ

വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുന്നു.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത ഫോമിലുള്ള അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ബ്ലോക് പഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കണം.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

Higher Edcation Application Form

Higher Edcation Application Form

Check Also

വനിതാശിശുക്ഷേമവകുപ്പ്

A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. …

Leave a Reply

Your email address will not be published.