ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്

നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33, ടെലിഫോണ്‍ – 0471 2300524, 2302090, 2300523

ഇ-മെയില്‍-director.mwd@kerala.gov.in, വെബ് സൈറ്റ്- www.minoritywelfare.kerala.gov.in

നം.3366/എസ്/22/ന്യൂ.ക്ഷേ.ഡ.

തീയതി. 27-02-2023

‘ ഭരണ ഭാഷ – മാത്യഭാഷ’
2022-23 വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം.

2021-22 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2022-23″ ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. www.hssreporter.com

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് ടി സ്കോളർഷിപ്പ് ലഭിക്കുന്നത്. 2021-22 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000/- (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000/- (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 08.03.2023. കൂടുതൽ വിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

1. അപേക്ഷിക്കേണ്ട രീതി

1. scholarship minoritywelfare kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്ക് അല്ലെങ്കിൽ www.minority welfare.kerala.gov.in എന്ന വകുപ്പിന്റെ വെബ് സൈറ്റിലെ സ്കോളർഷിപ്പ് nomy all quam Prof Joseph Mundassery Scholarship Award (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2. Apply online ൽ ക്ലിക്ക് ചെയ്യുക.

3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.

4. Registration form – ൽ തന്നിരിക്കുന്ന  Examination details (register no/roll number – പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക), personal details, Scholarship details തുടങ്ങിയ tab കളിൽ വരുന്ന ഫീൽഡുകൾ step by step ആയി Entry ചെയ്ത്, – ആവശ്യമുളള രേഖകൾ upload ചെയ്ത് registration process complete ചെയ്ത് submit ചെയ്യുക.

5. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.

6. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൌട്ട്.

2. എസ്.എസ്.എൽ.സി.,പ്ലസ്മൃ, ടി.എച്ച്.എസ്.എൽ.സി,വി.എച്ച്.എസ്.ഇ, ബിരുദം, ബിരുദാന ന്തര ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,

3. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് 2/3

(പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).

4. ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.

5. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.

6. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ

7. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ)വില്ലേജ് ഓഫീസിൽ നിന്ന്

8. റേഷൻ കാർഡിന്റെ പകർപ്പ്

സ്ഥാപന മേധാവികളുടെ ശ്രദ്ധയ്ക്ക്

1. അപേക്ഷകർ സമർപ്പിച്ചിരിക്കുന്ന രേഖകൾ സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഓൺലൈനായി പരിശോധിക്കണം.

2. സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം.

3. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്തിരിക്കണം.

4. എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പു വരുത്തണം.

5. ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ (Account No, IFSC Code, Bank with Branch Name(latest)) ശരിയാണോ എന്ന് പ്രത്യേകം സ്ഥാപനമേധാവി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് reject ആവുകയാണെങ്കിൽ വകുപ്പ് ഉത്തരവാദിയല്ല.

6. വിജ്ഞാപനത്തിലെ നിശ്ചിത തീയതിക്കകം സ്ഥാപനമേധാവി അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവി ഉത്തരവാദിയായിരിക്കും.

7. ഗവൺമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിൽ വെരിഫിക്കേഷനും അപ്രൂവലും അപേക്ഷകൾ അതതു സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതും, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് ഇവ ലഭ്യമാക്കേണ്ടതുമാണ്.

അവസാന തീയതികൾ

1. വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി. 08.03.2023

2. ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൌട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി. 09.03.2023

3. സ്ഥാപനമേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി. 13.03.2023

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.