നഴ്സിങ് ഓഫിസർ ആകാം സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ; 905 ഒഴിവുകൾ

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർ (മുൻപ് സിസ്റ്റർ ഗ്രേഡ് II) ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ.

യോഗ്യത: 1. i) ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.

                     ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലങ്കിൽ

2. i) ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ.

    ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

   iii) 2 വർഷ പരിചയം.

പ്രായം (01.01.2023ന്): 18–40. അർഹർക്ക് ഇളവ്. 

ഫീസ്: 1000. പട്ടികവിഭാഗക്കാർക്ക് 600. 

തിരഞ്ഞെടുപ്പ്: കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേന.  

www.sgpgims.org.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.