കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 17നകം ഓൺലൈനായി അപേക്ഷിക്കാം.

ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവുമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 279 ഒഴിവ്. ഒഴിവുകളുടെ കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികയാണ്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമായിരിക്കും നിയമനം. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്.

∙യോഗ്യത: മെട്രിക്കുലേഷൻ ജയം (എസ്‌എസ്‌എൽസി)/തത്തുല്യ യോഗ്യത. 

∙പ്രായം: ഹവൽദാർ (സിബിഐസി):18–27, ഹവൽദാർ (സിബിഎൻ), എംടിഎസ്: 18–25. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. 

∙അപേക്ഷിക്കുന്ന വിധം: https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ സൈറ്റിൽ നൽകിയ അപേക്ഷ പൂരിപ്പിച്ചു സമർപ്പിച്ചാൽ മതി. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന മറ്റു പരീക്ഷകൾക്കും ഇത് ആവശ്യമായി വരും. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സെന്ററും കോഡും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. അപേക്ഷിക്കുംമുൻപു വെബ്‌സൈറ്റിലെ വിശദ വിജ്‌ഞാപനം വായിച്ചു മനസ്സിലാക്കുക.

∙അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഫെബ്രുവരി 19 വരെ ഓൺലൈനായി ഫീസടയ്ക്കാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാൻ ഉപയോഗിച്ചും ഫീസ് അടയ്ക്കാം. ഇതിന് ഫെബ്രുവരി 20 നു മുൻപു ചെലാൻ ജനറേറ്റ് ചെയ്യണം. 

∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള പൊതു എഴുത്തുപരീക്ഷ വഴി. ആദ്യ ഘട്ടം ഒബ്ജക്‌ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയാണ് (പേപ്പർ-1). പരീക്ഷ, സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിൽ

∙ശാരീരികക്ഷമതാ പരീക്ഷ: ഹവൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത/ശാരീരിക അളവെടുപ്പ് പരീക്ഷ കൂടിയുണ്ട്. ഇതിനുള്ള മാനദണ്ഡങ്ങൾ: 

∙നടത്തം: പുരുഷൻ–15 മിനിറ്റിൽ 1600 മീറ്റർ. സ്ത്രീ–20 മിനിറ്റിൽ 1 കിലോമീറ്റർ. 

∙ഉയരം: പുരുഷൻ–157.5 സെ.മീ. സ്ത്രീ–152 സെ.മീ. നെഞ്ചളവ്: പുരുഷൻ–76 സെ.മീ, 5 സെമീ വികാസം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.  

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.  ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ  വിശദാംശങ്ങൾ വെബ്സൈറ്റിൽ.  

 https://ssc.nic.in 

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.