കർഷകരുടെ കടങ്ങൾക്ക് ഇളവ് അനുവദിക്കുന്നു

കർഷക കടാശ്വാസ കമ്മീഷൻ  സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 31.3.2016 ന് മുൻപ് കടമെടുത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ഡിസംബർ 2023. കേരള കാർഷിക കടാശ്വാസ കമ്മീഷനാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫോൺ 0471 2743783, 2743782

e-mail: keralasfdrc@ gmail.com

വിലാസം: കേരള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസ്
അഗ്രി. അർബൻ മാർക്കറ്റ് കോമ്പൗണ്ട്
വെൺപാലവട്ടം, ആനയറ പി ഒ
തിരുവനന്തപുരം – 695 029

കർഷക കടാശ്വാസത്തിന്അപേക്ഷ  സമർപ്പിക്കുന്നവർ  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :

1. അപേക്ഷകന്‍റെ (കുടുബത്തിന്‍റെ) മുഖ്യ വരുമാനം കൃഷി ആയിരിക്കണം .
അല്ലെങ്കില്‍ അയാള്‍ കര്‍ഷകത്തൊഴിലാളി ആയിരിക്കണം. (ഭൂമിയില്‍ പണിയെടുത്ത് ജീവിക്കുന്ന ആളാണ് കര്‍ഷകത്തൊഴിലാളി) കൃഷിക്കാവശ്യമായ വസ്തു ഇല്ലാത്തവന്‍ കര്‍ഷകത്തൊഴിലാളി  എന്ന് വേണം അപേക്ഷയില്‍ എഴുതാന്‍. കൃഷി ചെയ്യുന്ന  ഭൂമി സ്വന്തം ആയിരിക്കണമെന്നില്ല. പാട്ടത്തിനോ, കരാറിനോ ആയിരുന്നാല്‍  മതി.

2.ഒരു കുടുബത്തെ (ഒരു റേഷന്‍കാര്‍ഡില്‍ പെട്ടവരെ) ഒരു യുണിറ്റ് ആയി കണക്കാക്കും.                                അങ്ങനെയുള്ള ഒരു കുടുംബത്തിന്‍റ വാര്‍ഷിക വരുമാനം  2 ലക്ഷം രൂപയില്‍ കവിയരുത്. വിവാഹം കഴിച്ചു പോയ പെണ്‍മക്കളെ റേഷന്‍കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യണം. കൃഷിയല്ലാതെ മറ്റുജോലിയുള്ളവരായ മക്കള്‍ മാറിതാമസിച്ചിട്ടുണ്ടെങ്കില്‍  അവരെയും നീക്കി പുതിയ കാര്‍ഡ് വേണം. വിദേശത്ത് ജോലിയുള്ള മക്കളുണ്ടെങ്കില്‍  ആനുകൂല്യം കിട്ടുകയില്ല.

3. നാലു (4) ഹെക്ടറില്‍ കൂടുതല്‍  വസ്തു സ്വന്തമായോ, അല്ലാതെയേ കൈവശം ഉണ്ടെങ്കിൽ ആനുകൂല്യം കിട്ടുകയില്ല.

4.സാധാരണ  ഗതിയില്‍ കടം എടുക്കുമ്പോളും അപേക്ഷ നല്‍കുമ്പോളും കടമെടുത്തയാള്‍ കര്‍ഷകരായിരിക്കണം.

5. കടമെടുത്തയാള്‍ മരിച്ചു പോയാല്‍ അന്തരാവകാശികള്‍ക്ക് അപേക്ഷിക്കാം.

6.ജാമ്യക്കാരന് അപേക്ഷ നല്‍കാനാവില്ല.

7. 31.3.2016 വരെ എടുത്ത കടത്തിനാണ് ജില്ലകളിൽ ആനുകൂല്യം കിട്ടുക.
അതിനു മുമ്പ് എടുത്തിട്ട് പിന്നീട് പുതുക്കി വരുന്ന തുകയാണെങ്കിലും ആനുകൂല്യം ലഭിക്കും. എന്നാല്‍  കടം തീര്‍ത്ത് ഒരു മാസത്തിനുള്ളില്‍ പുതുക്കിയിരിക്കണം. 31.3.2016 നുശേഷം അധികത്തുക   കടമായി എടുത്തിട്ടുണ്ടെങ്കില്‍  ആ അധിക  തുക ഒഴിവാക്കി ബാക്കി തുകയ്ക്കു മാത്രമേ ആനുകൂല്യം ലദിക്കുകയുള്ളു. കൊടുത്തുപോയ പലിശയ്ക്കോ മുതലിനോ പരിഗണന ലഭിക്കില്ല. കടം നിലവിലുണ്ടായിരിക്കണം.

8. റേഷന്‍ കാര്‍ഡില്‍ കൂലി എന്നുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ അയാള്‍ കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കണം. ( ചുമട്ടുതൊഴിലാളി, കര്‍ഷകത്തൊഴിലാളി മുതലായവര്‍ക്ക് കിട്ടില്ല).

9. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, പുരപണി, ചിക്ത്സ എന്നിവക്കെല്ലാം എടുത്തകടത്തിന് ആനുകൂല്യം കിട്ടും.

എന്നാൽ താഴെപ്പറയുന്ന കടങ്ങൾക്ക്  ആനുകൂല്യം ലഭിക്കില്ല.

a.ആര്‍ഭാടത്തിന്  എടുത്തത്.
b.കച്ചവടത്തിന് എടുത്തത്.
c.വസ്തു വാങ്ങാന്‍.

10. സഹകരണ  സ്ഥാപനത്തില്‍ നിന്നെടുത്ത കടം ആയിരിക്കണം.
മറ്റു ബാങ്ക്  (ഗവ. ബാങ്ക്, ഫെഡറല്‍  ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുതലായവ) കളില്‍ നിന്നെടുത്ത
തുകയ്ക്ക്  ആനുകൂല്യം കിട്ടില്ല.

11. ആനുകൂല്യം ലഭിക്കാൻ :
മുതലിന്‍റെ ഇരട്ടിയില്‍ കൂടുതല്‍ ആണ് അടക്കാനുള്ളതെങ്കില്‍ മുതലിന്‍റെ ഇരട്ടിയായി കടം നിജപ്പെടുത്തും. അപ്രകാരം നിജപ്പെടുത്തിയ തുക 50000, അല്ലെങ്കില്‍ അതിന് താഴെ ആണെങ്കില്‍ 75% ആനുകൂല്യം കിട്ടും. 25% അപേക്ഷകൻ കൊടുത്താല്‍ മതി. 50000 നു മുകളില്‍ ആണെങ്കില്‍ 50% ആനുകൂല്യം കിട്ടും. അപേക്ഷകന് കടം കൊടുക്കാന്‍ ന്യായമായ കാലയളവ് കിട്ടും . ഈ കാലയളവില്‍  പലിശ നല്‍കേണ്ടതില്ല.കൊടുക്കാനുള്ളത് ഒന്നിച്ചോ ഗഡുക്കളായോ കൊടുക്കാം. ഒരു കുടുംബത്തിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ആനുകൂല്യം കിട്ടുകയുള്ളു. ഒരിക്കല്‍ കിട്ടിയവര്‍ വീണ്ടും അപേക്ഷിക്കുരുത്.

അപേക്ഷയോടോപ്പം താഴെപ്പറയുന്ന രേഖകള്‍ ഹാജരാക്കണം.
1.റേഷന്‍ കാര്‍ഡിന്‍റ കോപ്പി (ആദ്യപേജ്, അംഗങ്ങളുടെ പേര് , തൊഴില്‍ , വരുമാനം കാണിക്കുന്ന പേജ് )
2.വസ്തു വിവരം കാണിക്കാന്‍ നികുതി കൊടുത്ത രസീതിന്‍റെ കോപ്പി.
3.വില്ലേജില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ്
4.കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് . (കര്‍ഷകന്‍, അല്ലെങ്കില്‍ കര്‍ഷകത്തൊഴിലാളി ആണെന്നു കാണിക്കണം)
5.കടമെടുത്തയാള്‍ മരിച്ചുപോയെങ്കില്‍  മരണ സര്‍ട്ടിഫിക്കറ്റ് .

അപേക്ഷയില്‍ അപേക്ഷകന്‍റെ പൂര്‍ണ വിലാസം, മെമ്പര്‍ഷിപ്പ് നമ്പര്‍ , മൊബൈല്‍ നമ്പര്‍, എന്നിയും മറ്റ് ചോദിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും ഉണ്ടായിരിക്കണം.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *