കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ഹൈദരാബാദ്, ബെംഗളൂരു യൂണിറ്റുകളിലും, എസ്എൽഎസ് ആൻഡ് എസ്ബിഡി പ്രാദേശിക ബിസിനസ് യൂണിറ്റിന് കീഴിലുമാണ് ഒഴിവുകൾ ഉള്ളത്. അതേസമയം, ട്രെയിനി തസ്തികയിൽ കേരളത്തിലും ഒഴിവുകൾ ഉണ്ട്.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക. എൻജിനീയറിംഗ് ട്രെയിനികൾക്ക് ആദ്യവർഷം 30,000 രൂപയും രണ്ടാം വർഷം 35,000 രൂപയും മൂന്നാം വർഷം 40,000 രൂപയുമാണ് ശമ്പളം. ഫീൽഡ് ഓപ്പറേഷൻ എഞ്ചിനീയറിൽ 29 ഒഴിവുകളാണുള്ളത്. 60,000-80,000 രൂപയാണ് ശമ്പളം. പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ 26 ഒഴിവുകൾ ഉണ്ട്. 40,000-55,000 രൂപ വരെയാണ് ശമ്പളം. സീനിയർ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ 24 ഒഴിവുകളാണ് ഉള്ളത്. ബെംഗളൂരു യൂണിറ്റിലാണ് നിയമനം. 30,000-1,20,000 രൂപ വരെയാണ് ശമ്പളം. വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.