ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ 9000 ഒഴിവിലേക്കാണ് വിജ്ഞാപനം.

ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ സമര്‍പ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം.

ടെക്‌നീഷ്യന്‍ ഗ്രേഡ്-ക തസ്തികയില്‍ 1100 ഒഴിവും ടെക്‌നീഷ്യന്‍ ഗ്രേഡ്-തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.പ്രായം: ടെക്‌നീഷ്യന്‍ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്‌നീഷ്യന്‍ ഗ്രേഡ്-III തസ്തികയില്‍ 18-33. പ്രായപരിധി 01.07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യോഗ്യത, ഉയര്‍ന്ന പ്രായപരിധിയിലെ ഇളവുകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

ശമ്പളസ്‌കെയില്‍: ടെക്‌നീഷ്യന്‍ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5, ടെക്‌നീഷ്യന്‍ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2. പരീക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്കും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും (ഇ.ബി.സി.) ട്രാന്‍സ്‌ജെന്റേഴ്‌സിനും 250 രൂപയും (പരീക്ഷയ്ക്ക് ഹാജരായാല്‍ ഈ തുക മടക്കിനല്‍കും) മറ്റുള്ളവര്‍ക്ക് 500 രൂപയും (പരീക്ഷയ്ക്ക് ഹാജരായാല്‍ 400 രൂപ മടക്കിനല്‍കും) ആണ് പരീക്ഷാഫീസ്.

21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളിലായാണ് (ആര്‍.ആര്‍.ബി) വിജ്ഞാപനം പ്രസിദ്ധീകരിക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആര്‍.ആര്‍.ബി. വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആര്‍.ആര്‍.ബിയുടെ വെബ്‌സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.