കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. മെയ് 3 രാത്രി 11 വരെ അപേക്ഷിക്കാം. 7500 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 14 മുതല്‍ 27 വരെയാണ് പരീക്ഷ. 100 രൂപയാൻ ഫീസ്. മെയ് നാലിന് രാത്രി 11 വരെ ഫീസടയ്ക്കാം. സ്ത്രീകള്‍ക്കും, സംവരണവിഭാഗക്കാര്‍ക്കും, വിമുക്തഭന്മാര്‍ക്കും ഫീസില്ല. മെയ് ഏഴിനും എട്ടിനും അപേക്ഷയില്‍ തിരുത്തലുകള്‍ നടത്താം.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാനവസരം (തസ്തികകള്‍ക്കനുസൃതമായി യോഗ്യതാമാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ട് )

പ്രായപരിധി: 18-27, 20-30, 18-30, 18-32 (തസ്തികകളനുസരിച്ച് പ്രായപരിധിയില്‍ വ്യത്യാസമുണ്ടാകും. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

പരീക്ഷ: രണ്ട് ഘട്ടമായി ഓണ്‍ലൈനിലാണ് പരീക്ഷ. ഒന്നാം ഘട്ടം 200 മാര്‍ക്കിന് 100 ഒബ്ജക്ടീവ് ചോദ്യങ്ങള്‍. ഓരോ തെറ്റുത്തരത്തിനും 0.5 മാര്‍ക്ക് വീതം കുറയും. ഒന്നാം ഘട്ടത്തില്‍നിന്നു ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ എഴുതാം. വിജ്ഞാപനം വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനുമായി ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *