ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റൻ്റ്/സ്റ്റെനോ ഒഴിവുകൾ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ.

∙ സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ–ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ); 25,500-81,100 രൂപ.

∙ പ്രായം: 18-27. അർഹർക്ക് ഇളവ്.

∙ ഫീസ്: 700 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.