ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ് സീറ്റൊഴിവ്.

ബിടെക് സിവില്‍ പാസ്സായ വിദ്യാര്‍ഥിനികള്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ബിടെക് സിവില്‍/ബി ആര്‍ക്ക് പാസ്സായ വിദ്യാര്‍ഥിനികള്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്, ബിടെക് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് /പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് പാസായവര്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികളുടെ തൊണ്ണൂറു ശതമാനം ഫീസും കേരള സര്‍ക്കാര്‍ വഹിക്കും. പരിശീലനത്തില്‍ പ്രവേശിക്കുവാന്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിക്കണം. ഒന്നില്‍ കൂടുതല്‍ യോഗ്യത ഉണ്ടെങ്കില്‍ പ്രസ്തുത രേഖകള്‍ കൂടി ഹാജരാക്കാവുന്നതാണ്.

1. കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ (വരുമാന സര്‍ട്ടിഫിക്കറ്റ് – കല്യാണം കഴിഞ്ഞവര്‍ ഭര്‍ത്താവിന്റെയോ,പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെയോ വരുമാനം കാണിക്കേണ്ടതാണ് )

2. ഇ ഡബ്‌ള്യു എസ് (ews)/പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ ബി സി വിഭാഗത്തില്‍പ്പെടുന്നവര്‍ – വരുമാനം, ജാതി (അര്‍ഹതയുണ്ടെങ്കില്‍) എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

3. കൊവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (രേഖ ഹാജരാക്കണം)

4. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (ആരാണോ മരണപ്പെട്ടത് -മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)

5. ഭിന്നശേഷിയുള്ള കുട്ടിയുടെ/കുട്ടികളുടെ അമ്മ( രേഖ ഹാജരാക്കണം)

6. വിധവ/വിവാഹ മോചനം നേടിയവര്‍ (രേഖ ഹാജരാക്കണം)

7. ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ (രേഖ ഹാജരാക്കണം)

അപേഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകളും രണ്ടു പകര്‍പ്പുമായി (പത്താം ക്ലാസ് ,പ്ലസ് ടു,ബിടെക് /ബി ആര്‍ക്ക്, ആധാര്‍, നിര്‍ദിഷ്ട യോഗ്യതകള്‍) ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഈ മാസം 11 ന് ഒന്‍പതിന് നേരിട്ട് ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് 8078 980 000, വെബ്‌സൈറ്റ്: www.iiic.ac.in

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.