ഭാരത്‌ കോക്കിങ്‌ കോള്‍ ലിമിറ്റഡില്‍ 77 ജൂനിയര്‍ ഓവര്‍മാന്‍ ഒഴിവ്

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡറിയായ ഝാര്‍ഖണ്ഡിലെ ഭാരത്‌ കോക്കിങ്‌ കോള്‍ ലിമിറ്റഡില്‍ 77 ജൂനിയര്‍ ഓവര്‍മാന്‍ (ടി ആന്‍ഡ്‌ എസ്‌ ഗ്രേഡ്‌ സി) ഒഴിവുണ്ട്‌.

പട്ടിക വിഭാഗം, ഒ.ബി.സി. (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്‌. 25 വരെ അപേക്ഷിക്കാം.
യോഗ്യത: മൈനിങ്‌ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ബിരുദം/തത്തുല്യം, ഡി.ജി.എം.എസ്‌ നല്‍കുന്ന ഓവര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌, ഡി.ജി.എം.എസ്‌ നല്‍കുന്ന ഗ്യാസ്‌ ടെസ്‌റ്റിങ്‌ സര്‍ട്ടിഫിക്കറ്റ്‌, ഫസ്‌റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്‌.
പ്രായം: 18-33 വയസ്‌. അര്‍ഹര്‍ക്ക്‌ ഇളവുണ്ട്‌.
ശമ്ബളം: 31,852 രൂപ.
ഫീസ്‌: 1180 രൂപ. ഡി.ഡി.യായി ഫീസ്‌ അടയ്‌ക്കാം. പട്ടികവിഭാഗത്തിനു ഫീസില്ല.

വെബ്‌സൈറ്റ്‌: www.bcclweb.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.