SSC റിക്രൂട്ട്‌മെന്റ് 2022 നുള്ള അപേക്ഷകൾ ക്ഷണിച്ചു; 70000 ഒഴിവുകൾ, അപേക്ഷിക്കേണ്ടതെങ്ങനെ, അറിയേണ്ടതെല്ലാം

 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തേക്ക് 70000 ൽ അധികം ഒഴിവുകൾ പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് 2022 ഡിസംബറിന് മുമ്പ് നടത്തും.  B.Com, M.Com, BE, ME, കൂടാതെ മറ്റേതെങ്കിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ ഹോൾഡർമാർ എന്നിവർക്ക് SSC റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാം. 2022ഓടെ 70000 തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അറിയിച്ചു. ഇതോടൊപ്പം 15,247 തസ്തികകളിലേക്കുള്ള നിയമന ഓർഡറുകളും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും.

ഞായറാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ, വരാനിരിക്കുന്ന പരീക്ഷയിലൂടെ 67,768 ഒഴിവുകൾ എത്രയും വേഗം നികത്താനും എസ്എസ്‌സി പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ മുഖേന നിയമന കത്ത് നൽകും. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, കരസേനയുടെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സംരംഭമായ ‘അഗ്‌നിപഥ’ത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെ, ഈ പ്രഖ്യാപനം തൊഴിലന്വേഷകർക്ക് അൽപ്പം ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

എസ്എസ്‌സി സെലക്ഷൻ പോസ്റ്റിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായം 

അംഗീകൃത സർവകലാശാലയിൽ 10-ാം ക്ലാസ്/പ്ലസ് ടു/ ബിരുദം നേടിയിരിക്കണം എന്നതാണ് എസ് എസ് സിക്ക് അപേക്ഷിക്കേണ്ട അടിസ്ഥാന യോഗ്യത. അപേക്ഷകൻ 18-30 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

SSC സെലക്ഷൻ പോസ്റ്റിന്റെ ഫീസ് ഘടന

പൊതുവിഭാഗം 100
ഒബിസി വിഭാഗം 100
SC / ST – സൗജന്യം

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കൈവശം വയ്ക്കേണ്ട പ്രധാന രേഖകൾ

  1. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്

  2. തിരിച്ചറിയൽ കാർഡ്

  3. ജാതി സർട്ടിഫിക്കറ്റ്

  4. റെസിഡന്റ്സ് സർട്ടിഫിക്കറ്റ്

  5. ജനന സർട്ടിഫിക്കറ്റ്

  6. പാസ്പോർട്ട് സൈസ് ഫോട്ടോ

  7. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

ഓൺലൈൻ ഫോം എങ്ങനെ പൂരിപ്പിക്കാം

  • ആദ്യ ഘട്ടത്തിൽ കാൻഡിഡേറ്റ് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക – ssc.nic.in 
  • അതിനുശേഷം ഓൺലൈൻ ഫോം എന്ന ഓപ്ഷനിലേക്ക് പോകുക. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രധാന പേജ് തുറക്കും.
  • പ്രധാന പേജിലെ SSC സെലക്ഷൻ പോസ്റ്റുകളുടെ ഘട്ടം IX ഓൺലൈൻ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അതിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും, ആ പേജിൽ കാൻഡിഡേറ്റ് അപേക്ഷാ ഫോം പൂരിപ്പിക്കണം.
  • എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ ഫീസ് അടയ്ക്കുക.
  • അവസാനമായി പരീക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.