കൊച്ചിൻ ഷിപ്യാഡ് 47 ഓപ്പറേറ്റർ/ഡ്രൈവർ ഒഴിവുകൾ

ശമ്പളം 27,000 രൂപ മുതൽ 28,000 രൂപ വരെ; കൊച്ചിൻ ഷിപ്യാഡ് 47 ഓപ്പറേറ്റർ/ഡ്രൈവർ ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 45 ഓപ്പറേറ്റർ, 2 ഡ്രൈവർ ഒഴിവ്. 2 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ നിന്നു വിരമിച്ചവർക്കുമാണ് അവസരം. ഒരു വർഷ പരിചയവും വേണം.

തസ്തികയും യോഗ്യതയും:

✓ ഓപ്പറേറ്റർ (ഫോർക്ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/ ഫോർക്ലിഫ്റ്റ് ഡ്രൈവിങ് ലൈസൻസ്.
✓ ഓപ്പറേറ്റർ (ഫയർ ടെൻഡർ, ഡീസൽ കയിൻസ്): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
✓ഡ്രൈവർ (ആംബുലൻസ് വാൻ, ട്രക് പിക്കപ് വാൻ): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

പ്രായം: 58 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം (1, 2 വർഷങ്ങളിൽ): 27,000; 28,000.
ഓപ്പറേറ്റർ ഇന്റർവ്യൂ ഡിസംബർ 29നും ഡ്രൈവറുടേത് 30നുമാണ്.

 23 ജനറൽ വർക്കർ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 23 ജനറൽ വർക്കർ (കന്റീൻ) ഒഴിവ്. 3 വർഷ കരാർ നിയമനം. ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ഏഴാം ക്ലാസ് ജയം, ഭക്ഷണം പാകം ചെയ്യുന്നതിലോ വിളമ്പുന്നതിലോ 3 വർഷ പരിചയം. ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ ഫുഡ് ആൻഡ് ബവ്റിജസ് സർവീസിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നു കേറ്ററിങ് ആൻഡ് റസ്റ്ററന്റ് മാനേജ്മെന്റിൽ രണ്ടു വർഷത്തെ വൊക്കേഷനൽ സർട്ടിഫിക്കറ്റ്, മലയാളം ഭാഷാപരിജ്ഞാനം എന്നിവ അഭികാമ്യ യോഗ്യതയാണ്;

പ്രായം: 30 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം (1, 2, 3 വർഷങ്ങളിൽ): 17,300; 17,900; 18,400.

✓ പ്രോജക്ട് ഓഫിസർ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 2 പ്രോജക്ട് ഓഫിസർ (ഐടി-എസ്എപി എബിഎപി) ഒഴിവ്. 3 വർഷ കരാർ നിയമനം. 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി ആണു യോഗ്യത. 2 വർഷ പരിചയം വേണം. പ്രായപരിധി: 30. ശമ്പളം (1 2, 3 വർഷങ്ങളിൽ): 37,000; 38,000; 40,000. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.