ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​യി കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും(​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ ടെ​​​​​സ്റ്റ് 01/ 2023) എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും വ്യ​​​​​ത്യ​​​​​സ്ത കോ​​​​​ഴ്സു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. 258 ഒഴിവുകളാണ് ഉള്ളത്. പരീക്ഷ ഫെബ്രുവരി 24, 25, 26 തീയതികളിൽ നടക്കും. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡിസംബർ 30.

ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​ക്കും ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണ് സ്ത്രീ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 25 വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​ർ ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ച്

യോ​​​​​ഗ്യ​​​​​ത- എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക്സ്). കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യേ​​​​​ഴ്സ് (ഇ​​​​​ന്ത്യ) ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​സോ​​​​​ഷ്യേ​​​​​റ്റ് മെ​​​​​ന്പ​​​​​ർ​​​​​ഷി​​​​​പ്പ് പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ/ എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ എ​​​​​യും ബി​​​​​യും സെ​​​​​ക്ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ജ​​​​​യം.

എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ)-​​​​​എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ (ഇ​​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​​ക്സ്). കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യേ​​​​​ഴ്സ് (ഇ​​​​​ന്ത്യ) ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​സോ​​​​​ഷ്യേ​​​​​റ്റ് മെ​​​​​ന്പ​​​​​ർ​​​​​ഷി​​​​​പ്പ് പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ/ എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ എ​​​​​യും ബി​​​​​യും സെ​​​​​ക്ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ജ​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക്ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യേ​​​​​ഴ്സ് ന​​​​​ട​​​​​ത്തു​​​​​ന്ന ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ് മെം​​​​​ബ​​​​​ർ​​​​​ഷി​​​​​പ്പ് പ​​​​​രീ​​​​​ക്ഷാ ജ​​​​​യം.

ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത- പു​​​​​രു​​​​​ഷ​​​​​ൻ: ഉ​​​​​യ​​​​​രം കു​​​​​റ​​​​​ഞ്ഞ​​​​​ത് 157.5 സെ​​​​​മീ. സ്ത്രീ ​​​​​കു​​​​​റ​​​​​ഞ്ഞ​​​​​ത് 152 സെ​​​​​മീ. തൂ​​​​​ക്കം ആ​​​​​നു​​​​​പാ​​​​​തി​​​​​കം.
പ്രാ​​​​​യം- 2023 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 20 -26 വ​​​​​യ​​​​​സ്.

ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ച്

യോ​​​​​ഗ്യ​​​​​ത- കു​​​​​റ​​​​​ഞ്ഞ​​​​​ത് മൊ​​​​​ത്തം അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം.​​​​​പ്ല​​​​​സ്ടു ത​​​​​ല​​​​​ത്തി​​​​​ൽ ഫി​​​​​സി​​​​​ക്സും മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സും പ​​​​​ഠി​​​​​ച്ച​​​​​വ​​​​​രാ​​​​​വ​​​​​ണം.​​​​​അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മൊ​​​​​ത്തം 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് ബി​​​​​രു​​​​​ദം.

ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത (സ്ത്രീ/ ​​​​​പു​​​​​രു​​​​​ഷ​​​​​ൻ)-​​​​​ഉ​​​​​യ​​​​​രം 162.5 സെ​​​​​മീ. തൂ​​​​​ക്കം- ആ​​​​​നു​​​​​പാ​​​​​തി​​​​​കം. ​​​​​മി​​​​​ക​​​​​ച്ച കാ​​​​​ഴ്ച ശ​​​​​ക്തി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. പൈ​​​​​ല​​​​​റ്റ് അ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് ടെ​​​​​സ്റ്റി​​​​​ൽ നേ​​​​​ര​​​​​ത്തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​വ​​​​​രും അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

പ്രാ​​​​​യം: 20 -24. 2023 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ പൈ​​​​​ല​​​​​റ്റ് ലൈ​​​​​സ​​​​​ൻ​​​​​സ് ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യം 26 വ​​​​​യ​​​​​സ്.

ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ച്

യോ​​​​​ഗ്യ​​​​​ത- അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ലോ​​​​​ജി​​​​​സ്റ്റി​​​​​ക്സ്: കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ 50 ശ​​​​​താ​​​​​മ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ പി​​​​​ജി ബി​​​​​രു​​​​​ദം/ ത​​​​​ത്തു​​​​​ല്യ ഡി​​​​​പ്ലോ​​​​​മ.

അ​​​​​ക്കൗ​​​​​ണ്ട്സ്- കു​​​​​റ​​​​​ഞ്ഞ​​​​​തു മൊ​​​​​ത്തം 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​കോം ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എം​​​​​കോം/ ഐ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ/ സി​​​​​എ.
ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത(​​​​​പു​​​​​രു​​​​​ഷ​​​​​ൻ)- ഉ​​​​​യ​​​​​രം: കു​​​​​റ​​​​​ഞ്ഞ​​​​​ത് 157.5 സെ​​​​​മീ. തൂ​​​​​ക്കം ആ​​​​​നു​​​​​പാ​​​​​തി​​​​​കം.
ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത- സ്ത്രീ: ​​​​​ഉ​​​​​യ​​​​​രം 152 സെ​​​​​മീ. തൂ​​​​​ക്കം ആ​​​​​നു​​​​​പാ​​​​​തി​​​​​കം.
പ്രാ​​​​​യം-2023 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 20 നും 26 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യം.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റ് (എ​​​​​എ​​​​​ഫ്സി​​​​​എ​​​​​ടി) മു​​​​​ഖേ​​​​​ന​​​​​യാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ഓ​​​ൺ​​​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യാ​​​യി​​​രി​​​ക്കും. ഷോ​​​​​ർ​​​​​ട്ട്‌ ലിസ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​സ്എ​​​​​സ്ബി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ണ്ടാ​​​​​കും. ഡെ​​​​​റാ​​​​​ഡൂ​​​​​ണ്‍, മൈ​​​​​സൂ​​​​​ർ, ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ, വാ​​​​​രാ​​​​​ണ​​​​​സി എ​​​​​ന്നീ എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ബോ​​​​​ർ​​​​​ഡ് കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും എ​​​​​സ്എ​​​​​സ്ബി.

വെബ്സൈറ്റ്: careerairforce.nic.in, afcat.cdac.in

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.