കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം; തുടർന്നു നിയമനം. അപേക്ഷ 28 വരെ. www.npcilcareers.co.in

∙ യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‍സി (എൻജിനീയറിങ്)/ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംടെക്, ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2021/ 2022/ 2023 സ്കോർ. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

∙ ബന്ധപ്പെട്ട വിഭാഗങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & കൺട്രോൾസ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾസ്, ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ്, സിവിൽ.

∙ പ്രായപരിധി: 26. അർഹർക്ക് ഇളവ്

∙ സ്റ്റൈപൻഡ്: പരിശീലനസമയത്ത് 55,000 രൂപ + അലവൻസ് സ്റ്റൈപൻഡായി ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ ശമ്പളവും മറ്റു അലവൻസുകളുമായി സയന്റിഫിക് ഓഫിസർ/ സി (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനം.

∙ ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ മാത്രം ഫീസ് അടച്ചാൽ മതി.

∙ തിരഞ്ഞെടുപ്പ്: ഗേറ്റ് സ്കോർ, ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ്, ഡോക്യുമെന്റ് പരിശോധന എന്നിവ മുഖേന.

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.