നേ​വി​യി​ൽ 1,465 അ​ഗ്നി​വീ​ർ

നാ​വി​ക​സേ​ന 2023 ന​വം​ബ​ർ (02/2023) ബാ​ച്ചി​ലേ​ക്കു​ള്ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1465 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 100 ഒ​ഴി​വു​ക​ൾ മെ​ട്രി​ക്ക് റി​ക്രൂ​ട്ട്സ് (എം​ആ​ർ) വി​ഭാ​ഗ​ത്തി​ലും 1365 ഒ​ഴി​വ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ട്സി​ലും (എ​സ്എ​സ്ആ​ർ) ആ​ണ്. ര​ണ്ടി​നും വെ​വ്വേ​റെ വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ്.

ര​ണ്ടു വി​ഭാ​ഗ​ത്തി​ലു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ. നാ​ല് വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. സേ​വ​ന മി​ക​വ് പ​രി​ഗ​ണി​ച്ച് 25 ശ​ത​മാ​നം പേ​ർ​ക്ക് പി​ന്നീ​ട് സ്ഥി​ര​നി​യ​മ​നം ന​ൽ​കും.

യോ​ഗ്യ​ത: മെ​ട്രി​ക് റി​ക്രൂ​ട്ട്സി​ന് പ​ത്താം​ക്ലാ​സ് വി​ജ​യ​മാ​ണ് യോ​ഗ്യ​ത. എ​സ്എ​സ്ആ​ർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ൻ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് എ​ന്നി​വ​യും കെ​മി​സ്ട്രി/ ബ​യോ​ള​ജി/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​വ​യി​ലൊ​ന്നും വി​ഷ​യ​മാ​യി പ​ഠി​ച്ച പ്ല​സ്ടു ജ​യി​ച്ചി​രി​ക്ക​ണം.

പു​രു​ഷ​ൻ​മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 157 സെ​ന്‍റീ​മീ​റ്റ​റും വ​നി​ത​ക​ൾ​ക്ക് 152 സെ​ന്‍റീ​മീ​റ്റ​റും ഉ​യ​ര​മു​ണ്ടാ​യി​രി​ക്ക​ണം. മി​ക​ച്ച ശാ​രീ​രി​ക ക്ഷ​മ​ത, കാ​ഴ്ച​ശ​ക്തി എ​ന്നി​വ​യു​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യ​പ​രി​ധി: 17 1/2- 21 വ​യ​സ്. അ​പേ​ക്ഷ​ക​ർ 2002 ന​വം​ബ​ർ ഒ​ന്നി​നും 2006 ഏ​പ്രി​ൽ 30 നും ​മ​ധ്യേ (ര​ണ്ട് തീ​യ​തി​ക​ളും ഉ​ൾ​പ്പെ​ടെ) ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ട് ഘ​ട്ട​മാ​യു​ള്ള ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ. ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ. വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ഡീ​ഷ​യി​ലെ ഐ​എ​ൻ​എ​സ് ചി​ൽ​ക്ക​യി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം.

എം​ആ​ർ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് 50 മാ​ർ​ക്കി​നു​ള്ള എ​ഴു​ത്തി​പ​രീ​ക്ഷ​യ്ക്ക് 30 മി​നി​റ്റ് ആ​യി​രി​ക്കും സ​മ​യം. എ​സ്എ​സ്ആ​ർ വി​ഭാ​ഗ​ത്തി​ലേ​ക്ക് 100 മാ​ർ​ക്കി​നു​ള്ള എ​ഴു​ത്തു​പ​രി​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ ആ​യി​രി​ക്കും സ​മ​യം.

തെ​റ്റു​ത്ത​ര​ത്തി​ന് 0.25 നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​ത​യ്ക്ക് അ​നു​സൃ​ത​മാ​യ സി​ല​ബ​സ് ആ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്ക്. 1.6 കി​മീ ഓ​ട്ടം, പു​ഷ്-​അ​പ്, സി​റ്റ്- അ​പ്, സ്ക്വാ​ട്ട് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​യി​രി​ക്കും ശ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ വ​നി​ത​ക​ൾ​ക്ക് പു​ഷ-​അ​പും പു​രു​ഷ​ന്മാ​ർ​ക്ക് സി​റ്റ് അ​പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ശ​ന്പ​ളം: അ​ഗ്നി​വീ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ​വ​ർ​ഷം 30,000 രൂ​പ​യും അ​ടു​ത്ത മൂ​ന്നു​വ​ർ​ഷം 33,000 രൂ​പ, 36,5000 രൂ​പ, 40,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​തി​മാ​സ വേ​ത​നം.

ഇ​തി​ൽ​നി​ന്ന് 30 ശ​ത​മാ​നം അ​ഗ്നി​വീ​ർ കോ​ർ​പ​സ് ഫ​ണ്ടി​ലേ​ക്ക് വ​കി​യി​രു​ത്തും. നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം സേ​ന​യി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് 10.04 ല​ക്ഷം രൂ​പ സേ​വാ​നി​ധി പാ​ക്കേ​ജാ​യി ല​ഭി​ക്കും.

അ​പേ​ക്ഷ:https://agniveernavy.cdac.in/ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. 550 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 15.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.