കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടറാകാം, 600 ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്കു 17 വരെ ഓൺലൈനായി അപേക്ഷിക്കാം. https://kcmd.in. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.

∙ യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

∙പ്രായം: 24–55. 

∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ.

∙തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്.  

തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി–സ്വിഫ്റ്റ് എന്ന പേരിൽ 30,000 രൂപയുടെ ഡിഡി നൽകണം. ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യും. കെഎസ്ആർടിസി ജീവനക്കാർക്കു ഡെപ്പോസിറ്റ് ബാധകമല്ല.  

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്‌റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.