കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവ്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. 23 വരെ അപേക്ഷിക്കാം.

∙യോഗ്യത: ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഐടി / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് /ഫിസിക്സ് / മാത്‌സ് അല്ലെങ്കിൽ ബിസിഎ. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല.

∙ പ്രായം: 18- 27. എസ്‌സി/എസ്‌ടിക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. അർഹരായ മറ്റു വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുണ്ട്.

∙ ശമ്പളം: 25,500-81,100 രൂപ.

∙ തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന. വിവരങ്ങൾ wwwmha.gov.in, www.ncs.gov.in എന്നിവയിൽ പ്രസിദ്ധീകരിക്കും.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.