എസ്എസ്ബിയിൽ 1656 അവസരം

കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) വിവിധ തസ്തികകളിലായി 1,656 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡാന്റ് (വെറ്ററിനറി)- 18, സബ് ഇൻസ്പെക്ടർ- 11, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ- 70, ഹെഡ്കോൺസ്റ്റബി ൾ- 914, കോൺസ്റ്റബിൾ 543 എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് കമാൻഡാന്റ്(വെറ്ററിനറി): യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും.

പ്രായം: 23- 35 വയസ്. അർഹവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 56,100- 1,77,500 രൂപ (ലെവൽ

സബ് ഇൻസ്പെക്ടർ: പയനീർ വിഭാഗത്തിലേക്ക് സിവിൽ എൻജിനിയറിംഗിൽ ബിരുദം, ഡിപ്ലോമ.

ഡോട്ട്സ്മാൻ: പത്താംക്ലാസും ഐടിഐ സർട്ടിഫിക്കറ്റും കൂടാതെ ഓട്ടോ- കാഡിൽ സർട്ടിഫിക്കറ്റ് ഒരുവർഷത്തെ പ്രവൃത്തിപരിചയം.

കമ്യൂണിക്കേഷൻ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂ ട്ടർ സയൻസ്/ ഐടിയിൽ എൻജിനിയ റിംഗ് ബിരുദം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വി ഷയമായുള്ള സയൻസ് ബിരുദം.

സ്റ്റാഫ് നഴ്സ് (ഫീമെയിൽ): സയൻസ് ഗ്രൂപ്പിൽ പ്ലസ്ടു വിജയവും ജനറൽ നഴ്സിംഗിൽ ത്രിവത്സര ഡിപ്ലോമയും. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലേക്കും 30 വയസാണ് ഉയർന്ന പ്രായപരിധി.

ശമ്പളം: 35,400 1,12,400 രൂപ.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ: എല്ലാ വിഭാഗത്തിലേക്കും പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട വിഭാഗ ത്തിൽ ബിരുദം/ ഡിപ്ലോമയും പ്രവൃത്തി പരിചയവും വേണം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് 20- 30 എന്നിങ്ങനെയാണ് പ്രായപരിധി.

ശമ്പളം: 29,200- 92,300 രൂപ.

ഹെഡ് കോൺസ്റ്റബിൾ: പത്താംക്ലാസ് പ്ലസ്ടു വിജയവും ബന്ധപ്പെട്ട ബ്രാഞ്ചിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഡിപ്ലോമയും. മെക്കാനിക്ക് തസ്തികയിലേക്ക് 21- 27, മറ്റുള്ളവയിൽ 18- 25 എന്നിങ്ങനെ യാണ് പ്രായപരിധി.

ശമ്പളം: 25,600- 81,100 രൂപ.

കോൺസ്റ്റബിൾ: പത്താംക്ലാസ് വിജയം. ഓരോ തസ്തികയ്ക്കും ജോലി സ്വഭാവ നുമസരിച്ചുള്ള ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം. ഡ്രൈവർ തസ്തികയി ലേക്ക് 21- 27. മറ്റുള്ളവയിലേക്ക് 18- 25 വ യസ് പ്രായപരിധി.

ശമ്പളം: 21,700- 69,100 രൂപ.

അപേക്ഷ: വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.ssbr ectt.govin എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓരോ തസ്തികയ്ക്കും നിശ്ചിത അപേക്ഷാഫീസ് ഉണ്ടായിരിക്കണം. വനിതകൾ, എസ്സി, എസ്ടി വിഭാഗ ക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24.

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.