Blog Archives

2022 ഓഗസ്റ്റ് 14

2022 ഓഗസ്റ്റ് 14 ഞായറാഴ്ച ആർച്ചുബിഷപ് മാർ ജോസഫ് പൗവത്തിൽ തൻ്റെ 93 ആം ജൻമദിനത്തിൽ കാർപിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഈ വെബ്സൈറ്റ് സ്പോൺസർ ചെയ്തത് അഭിവന്ദ്യ പൗവത്തിൽ പിതാവാണ്.

Read More »

2022 മെയ് 07

2022 മെയ് 07 ശനിയാഴ്ച, EWS വിജ്ഞാപനങ്ങളിലെ മുന്നാക്ക സമുദായം എന്ന സംജ്ഞയ്ക്ക് പകരം സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ എന്ന് ചേര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചങ്ങനാശേരി അതിരൂപത 2019 മുതല്‍ നിരന്തരമായി ഉന്നയിച്ചുവന്നിരുന്ന ആവശ്യമാണ്.

Read More »

2022 ഫെബ്രുവരി 25

2022 ഫെബ്രുവരി 25 വെള്ളിയാഴ്ച സുറിയാനി സഭകളില്‍ ഉള്‍പ്പെട്ട നാടാര്‍ ക്രൈസ്തവരെകൂടി ഒബിസി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ അതിരൂപത സ്വാഗതം ചെയ്തു. ഇതു സംബന്ധിച്ചുള്ള  നിവേദനങ്ങള്‍ അതിരൂപത സര്‍ക്കാരുകളുടെ മുമ്പാകെ നിരന്തമായി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.

Read More »

2022 ജനുവരി 27

2022 ജനുവരി 27 വ്യാഴാഴ്ച ദളിത് ക്രൈസ്തവരെക്കൂടി പട്ടികജാതി ലിസിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാനുള്ള തീരുമാനമെടുത്ത, കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അതിരൂപത സ്വാഗതം ചെയ്തു. ഇപ്രകാരം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അതിരൂപത നിരന്തമായി നിവേദനങ്ങള്‍ സര്‍ക്കാരുകളുടെ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്.

Read More »

2021 ഡിസംബര്‍ 22

2021 ഡിസംബര്‍ 22 ബുധനാഴ്ച ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ വന്ന് ബഹു. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തുകയും കുട്ടനാട്ടിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. മാര്‍ ജോസഫ് പെരുന്തോട്ടം പിതാവും ഈ അവസരത്തില്‍ കമ്മീഷനെ സന്ദര്‍ശിച്ച് സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു.

Read More »

2021 ഡിസംബര്‍ 01

2021 ഡിസംബര്‍ 01 ബുധനാഴ്ച അഭിവന്ദ്യരായ പെരുന്തോട്ടം പിതാവിന്റെയും കല്ലറങ്ങാട്ട് പിതാവിന്റെയും അഭ്യര്‍ത്ഥന മാനിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല എം.എ. സുറിയാനി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സ് ആരംഭിച്ചു. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാലയില്‍ ഇപ്രകാരം പ്രൈവറ്റ് സുറിയാനി എം.എ. കോഴ്‌സ് നടത്തപ്പെടുന്നത്.

Read More »

2021 ഒക്ടോബര്‍ 05

2021 ഒക്ടോബര്‍ 05 ചൊവ്വാഴ്ച അതിരൂപതാ വികാരി ജനറാള്‍ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ബഹു. ജസ്റ്റിസ് (റിട്ട.) ജെ. ബി. കോശി കമ്മീഷനെ എറണാകുളത്തുള്ള ഓഫീസില്‍ സന്ദര്‍ശിച്ച് അതിരൂപതയുടെ നിവേദനം സമര്‍പ്പിച്ചു. കൂടാതെ അതിരൂപതാപ്രതിനിധികള്‍ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം സിറ്റിംഗുകളില്‍ പങ്കെടുക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇവയ്ക്കു പുറമേ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ആയിരക്കണക്കിന് നിവേദനങ്ങള്‍ കമ്മീഷന് നല്‍കി.

Read More »

2021 സെപ്തംബര്‍ 23

2021 സെപ്തംബര്‍ 23 വ്യാഴാഴ്ച അഭിവന്ദ്യ പെരുന്തോട്ടം പിതാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് കുറഞ്ഞപലിശയ്ക്ക് ലോണ്‍ നല്‍കുന്ന കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ഒരു ഓഫീസ് കോട്ടയത്ത് ആരംഭിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

Read More »

2021 മെയ് 28

2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനീതിപരമായ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതികമായ അനുപാതം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. ഇതിനായി പ്രത്യേകമായി പരിശ്രമിച്ചത് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ചങ്ങനാശേരി അതിരൂപതാംഗമായ ശ്രീ. അമൽ സിറിയക് വേളാശേരിൽ എന്നിവരാണ്.

Read More »

2021 ഏപ്രില്‍ 17

2021 ഏപ്രില്‍ 17 ശനിയാഴ്ച കമ്മാളര്‍ ക്രൈസ്തവര്‍ക്ക് ഒബിസി സംവരണം നല്‍കണമെന്ന് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് പ്രത്യേക നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Read More »