ഇന്ത്യൻ നേവിയിൽ ഗ്രൂപ്പ് ബി, സി തസ്‌തികകളിലായി 910 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET – 01/2023) മുഖേനയാണു തിരഞ്ഞെടുപ്പ്. 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
ചാർജ്‌മാൻ (അമ്യൂണിഷൻ വർക്ഷോപ്): ബി എസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്) അല്ലെ ങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18- 25.
ചാർജ്‌മാൻ (ഫാക്‌ടറി): ബിഎസ്‌സി (ഫിസി ക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രി ക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ കംപ്യൂ ട്ടർ എൻജിനീയറിങ് ഡിപ്ലോമ; 18-25.
സീനിയർ ഡ്രാഫ്റ്റ്സ്‌മാൻ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺസ്ട്രക്‌ഷൻ, ആർമമെന്റ്
കാർട്ടോഗ്രാഫിക്): പത്താം ക്ലാസ് ജയം; ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം; 18-27.
| ട്രേഡ്‌സ്‌മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്; 18-25.
ശമ്പളം: ട്രേഡ്സ്മാൻ മേറ്റ്: ₹18,000-₹56,900; മറ്റുള്ളവയിൽ₹35,400- ₹1,12,400
വിവരങ്ങൾ www.joinindiannavy.gov.in, www.indiannavy.nic.in വെബ് സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും