A. ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
യോഗ്യത
1. ക്രിസ്ത്യൻ/മുസ്ലിം തുടങ്ങിയന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെ ട്ട സ്ത്രീകൾക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതിയാണിത്.
2. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നു.
3. ശരിയായ ജനലുകൾ വാതിലുകൾ / മേൽക്കൂര/ഫ്ളോറിംങ്/ഫിനിഷിംങ്/ പ്ലംബിംങ് സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
നിബന്ധനകൾ
1. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.
2. അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്വ. ഫീറ്റ് കവിയരുത്.
3. അപേക്ഷക കുടുംബത്തിലെ വരുമാനദായകയായിരിക്കണം.
4. ബി.പി.എൽ കുടുംബത്തിന് മുൻഗണന.
5. അപേക്ഷകയോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.
6. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ലൈഫ് ഭവന നിർമ്മാണ പദ്ധതി ലഭിക്കാൻ സാധ്യതയുള്ളവർ ഇത് അപേക്ഷിക്കേണ്ടതില്ല. ലൈഫ് പദ്ധതിയിലാണ് കൂടുതൽ തുക ലഭ്യമാകുന്നത്.
ആവശ്യമായ രേഖകൾ
1. 2022-23 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്
2. റേഷൻ കാർഡിന്റെ പകർപ്പ്
വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ, ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം
3. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ആഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ള സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം
1. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
2. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ
ഡെപ്യൂട്ടി കളക്ടർ (ജനറൽ)
ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ
ജില്ലാ കളക്ടറേറ്റ്
കോട്ടയം/ആലപ്പുഴ etc.
എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം.
അപേക്ഷാ ഫോം www.minoritywelfare.kerala.
3. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി. ഓരോ വർഷവും ആഗസ്റ്റ് 30.
B. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി
കേരള സംസ്ഥാനത്തിലെ സർക്കാർ /സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയോ രക്ഷിതാവോ അപകടത്തിൽ മരിച്ചാൽ ധനസഹായം ലഭിക്കുന്നു.
സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതിയുടെ അപേക്ഷഫോം
Kerala School Children Personal Accident Insurance Scheme _ Claim form
സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതിയുടെ സർക്കാർ ഉത്തരവ്
School students order
ഇൻഷുറൻസ് തുക
50000/- രൂപ
യോഗ്യത
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികൾ മരിച്ചാൽ എ.പി.എൽ,ബി.പി.എൽ വ്യത്യാസമില്ലാതെ ധനസഹായം നൽകുന്നു.
ബി.പി.എൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാവ് മരിച്ചാൽ രൂപ ധനസഹായം ലഭിക്കുന്നു
അപേക്ഷിക്കേണ്ട വിധം
വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. (സ്കൂളിൽ നിന്നും DEO വഴി ) ഏതു സമയത്തും അപേക്ഷിക്കാം.