മറ്റു പദ്ധതികൾ

A. കാർഷിക കടാശ്വാസ പദ്ധതി

പ്രകൃതിദുരന്തത്തിൽ കൃഷിനാശം സംഭവിച്ചു വായ്പാതിരിച്ചടക്കാൻ കഴിയാതിരുന്ന കർഷകർക്ക് വായ്പാതുക എത്രയായാലും രണ്ടുലക്ഷം രൂപവരെ ആശ്വാസസഹായം ലഭിക്കുന്ന പദ്ധതി.  സഹകരണ ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വായ്പകൾക്ക് ഇത് ബാധകമായിരിക്കും. വായ്പത്തുക കുടിശിക വരികയോ ജപ്തി നടപടി വരികയോ ചെയ്താൽ കൃഷിക്കാരൻ കർഷക കടാശ്വാസ കമ്മീഷന് അപേക്ഷ നൽകാം.  കമ്മീഷൻ ബാങ്കുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൃഷിക്കാരനെയും വിളിച്ചു വരുത്തി ഹിയറിങ് നടത്തും. കൃഷിനാശം മൂലം പണം തിരികെ അടക്കാൻ വയ്യാത്ത അവസ്ഥയിലാണെന്ന് ബോധ്യമായാൽ പുതിയ നിയമഭേദഗതി അനുസരിച്ചു രണ്ടുലക്ഷം രൂപവരെ കമ്മീഷന് അനുവദിക്കാം. ഈ തുക കൃഷിക്കാരനുവേണ്ടി സർക്കാരാണ് ബാങ്കുകൾക്ക് നൽകുക. 
നിര്‍ദിഷ്ട’സി’ഫോറത്തില്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സര്‍ട്ടിഫിക്കറ്റ്, കര്‍ഷകനാണെന്നും കര്‍ഷകത്തൊഴിലാളിയാണെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും കൂടി ഉള്‍പ്പെടുത്തണം. അപേക്ഷയില്‍ ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം. 
ആവശ്യമായ രേഖകള്‍

1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
2. വരുമാന സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍
3. അപേക്ഷകന്‍ കര്‍ഷകനാണെന്ന് തെളിയക്കുന്ന ക്യഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍
4. ഉടമസ്ഥാവകാശമുള്ള ക്യഷിഭൂമിയുടെ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് / പാട്ടകരാറിന്റെ പകര്‍പ്പ്
5. വായ്പ നിലനല്‍ക്കുന്ന ബാങ്ക് പാ്സ്സ്ബുക്കിന്റെ പകര്‍പ്പ്

നിബന്ധനകള്‍

1. മുന്‍പ് കാര്‍ഷിക കടാശ്വാസം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ലാത്തതാണ്.

അപേക്ഷിക്കേണ്ട വിധം

എല്ലാ രേഖകളും അടങ്ങിയ അപേക്ഷ താഴെ കാണുന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാവുന്നതാണ്. 
സെക്രട്ടറി 
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ 
കാര്‍ഷിക മൊത്ത വ്യാപാര വിപണി (വേള്‍ഡ് മാര്‍ക്കറ്റ്) 
വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം  695 029 
ഫോണ്‍ : 0471 2743783, Fax :0471 2743782 
ഇമെയില്‍ : keralasfdrc@gmail.com  

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

അപേക്ഷാഫോം……. 
new_application_220903_104256

new_application_220903_104256

form_a_220903_104341

form_a_220903_104341

form_b_220903_104422

form_b_220903_104422

form_c_220903_104502

form_c_220903_104502

form_d_220903_104541

form_d_220903_104541

form_e_220903_104618

form_e_220903_104618

form_g_220903_104650

form_g_220903_104650

 

ACT

ആവശ്യമായ രേഖകൾ

1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്. 
2.വരുമാനം തെളിയിക്കുന്ന വില്ലേജ് 3. ഓഫീസറുടെ സാക്ഷ്യപത്രം. 
3. തൊഴില്‍ കൃഷിയാണെന്നും കര്‍ഷകത്തൊഴിലാളിയാണെന്നും തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം. 
4.മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ അല്ലെങ്കില്‍ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്. 
5. ബാങ്കില്‍ വായ്പ നിലനില്‍ക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്. 
6. ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ  സ്റ്റേറ്റ്‌മെന്റ്.

B. ദേശീയ കുടുംബക്ഷേമ പദ്ധതി (NFBS)

ഈ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക്  താഴെയുള്ള കുടുംബത്തിലെ മുഖ്യ അന്നദാതാവ് (പ്രധാന വരുമാനമുണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചുവരുന്ന വ്യക്തി) മരണപ്പെട്ടാല്‍ 20000 രൂപ ധനസഹായം അനുവദിക്കുന്നതാണ്.  കുടുംബത്തിലെ ഏത് വ്യക്തിക്കും അവകാശി എന്ന നിലയില്‍ പ്രസ്തുത കുടുംബത്തിലെ പ്രധാനവരുമാനം ആര്‍ജ്ജിക്കുന്ന വ്യക്തി മരിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 
മരണപ്പെട്ട വ്യക്തി മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ്  3 വര്‍ഷം കേരളത്തില്‍  സ്ഥിരതാമസമായിരിക്ക​ണം.  18നും 59നും ഇടയില്‍ പ്രായമുള്ളവരും വരുമാനം ഉണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചു വരുന്നതുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 11000 രൂപയില്‍ കുടാന്‍ പാടില്ല.‌‌  അവകാശികളുടെ പട്ടികയില്‍ ഭാര്യ, ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, വിവാഹിതരാകാത്ത പെണ്‍‌മക്കള്‍, ആശ്രയിച്ചകഴിയുന്ന അച്ഛനമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.  

അപേക്ഷിക്കേണ്ട വിധം

നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള 2 പ്രതി അപേക്ഷകള്‍ ജില്ലാകലക്ടര്‍ക്ക് അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥന്‍ മുമ്പാകെ (സാധാരണയായി വില്ലേജ് ഓഫീസർ) സമര്‍പ്പിക്കണം. മരണം സംഭവിച്ച് ഒരു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യമായാല്‍ കാലതാമസം മാപ്പാക്കുന്നതിന് കലക്ടര്‍ക്ക് അധികാരമുണ്ട്. 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

ദേശീയ കുടുംബക്ഷേമ പദ്ധതി അപേക്ഷ ഫോം

ദേശീയ കുടുംബക്ഷേമ പദ്ധതി അപേക്ഷ ഫോം

ആവശ്യമായ രേഖകള്‍

1. അപേക്ഷ (രണ്ടു പ്രതി), 
2. റേഷന്‍ കാര്‍ഡ് പകര്‍പ്പ് (രണ്ടു പ്രതി)​ 
3. ഐഡന്‍റി കാര്‍ഡ് പകര്‍പ്പ് (രണ്ടു പ്രതി) 
4. മരണ സര്‍ട്ടിഫിക്കറ്റ് (രണ്ടു പ്രതി) 
5. ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് (രണ്ടു പ്രതി) 
6. കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ (ആവശ്യമെങ്കിൽ) 
7. ഇതിനുമുമ്പ് ധനസഹായത്തിന് അപേക്ഷ നല്‍കിയിട്ടില്ല എന്നും, ധനസഹായം ലഭിച്ചിട്ടില്ല എന്നുമുള്ള സത്യവാങ്ങമൂലം 
8. പേരിലും മേല്‍വിലാസത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ആയതിന്റെ സാക്ഷ്യപത്രം.

C.  ശരണ്യ സ്വയംതൊഴിൽ പദ്ധതി

ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയും അതുപോലെ തന്നെ സ്വയം തൊഴിൽ വായ്പാ പദ്ധതിയുമാണ് ഇത്.
വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെ പോയ സ്ത്രീകൾ ,എസ്.സി /എസ് .ടി വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ആശ്വാസം പകരുന്ന ഒരു ലഘു സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് . 

പ്രായപരിധി

55 വയസ് 

ധനസഹായം

50,000 രൂപ വരെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വായ്പാ അനുവദിക്കുന്നു . കുടുംബ വരുമാന വർധനയ്ക്ക് ഉതകുന്ന ഏതുതരം സ്വയം തൊഴിൽ സംരഭവും ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കാം. 50 % വരെ സബ്സിഡി ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ മറ്റൊരു മുഖ്യ ആകർഷണീയത. പരമാവധി 25,000 രൂപ വരെ  സബ്സിഡി ലഭിക്കും. പദ്ധതി ചിലവിന്റെ 10 ശതമാനം സംരംഭക കണ്ടെത്തണം. 

അപേക്ഷിക്കേണ്ട വിധം

ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമർപ്പിക്കാം. 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

Saranya-Application Form

Saranya-Application Form

ആവശ്യമായ രേഖകൾ

1. ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ്ഓഫീസറുടെ സർട്ടിഫിക്കറ്റ് 
2. പ്രൊജക്റ്റ് റിപ്പോർട്ട് 
3. തിരിച്ചറിയൽ രേഖകൾ 
4. റേഷൻ കാർഡിന്റെ പകർപ്പ്

D. പ്രധാൻമന്ത്രി ഭീമ സുരക്ഷായോജന

നാഷണലൈസിഡ്/ഷെഡ്യൂൾഡ് ബാങ്കുകളിലോ പോസ്റ്റോഫീസിലോ അകൗണ്ട് ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ സാധിക്കും. ഇതിൻ്റെ അപേക്ഷാ ഫോം ബാങ്കിൽ തന്നെ ലഭ്യമാണ്. ഈ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം വാർഷിക പ്രീമിയം 20 രൂപയാണ്. 18-72 വയസുവരെയുള്ള കാലയളവിനുള്ളിൽ അപകടമരണം സംഭവിച്ചാൽ നോമിനിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. ഗുരുതരമായി പരിക്കുപറ്റിയാൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

Application Form

Application Form

Claim Form

Claim Form

E. കർഷക ക്ഷേമനിധി

സംസ്ഥാനത്തെ കർഷകർക്ക് (Farmers) പ്രതിമാസം 5,000 രൂപവരെ പെൻഷൻ (Pension) ലഭ്യമാക്കാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡ് (Kerala Farmers Welfare Fund Board) വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് കാർഷിക വൃത്തി കൊണ്ട് ഉപജീവനം ചെയ്യുന്ന ഏതൊരു കർഷകന്‍റെയും ക്ഷേമത്തിനായും ഐശ്യത്തിനായും, പെന്‍ഷൻ ഉള്‍പ്പെടെയുള്ള ക്ഷേമ അനുകൂല്യങ്ങൾ നല്‍കുന്നതിനും, യുവതലമുറയെ കാർഷിക വൃത്തിയിലേയ്ക്ക് ആകർഷിക്കുന്നതിനും തുടർ പ്രർത്തനങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതിയാണിത്. 

അപേക്ഷിക്കേണ്ട വിധം

ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക്  \1\6 http://kfwfb.kerala.gov.in എന്ന വെബ് പോർട്ടൽ വഴി അപേക്ഷകൾ നൽകാം. നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി പോർട്ടൽ മുഖേനയാകും പെൻഷൻ ലഭിക്കുക. 

നിബന്ധനകൾ

1. 18നും 55നും ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്നതും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്കാണ് പദ്ധതിക്ക് കീഴിൽ അംഗത്വം ലഭിക്കുക. 
2.  100 രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
3. വിളപരിപാലനം, ഉദ്യാനപാലനം, ഔഷധ സസ്യപരിപാലനം, നടീൽ വസ്തുക്കളുടെ ഉല്പാദനവും, വില്പനയും, ഇടവിളകളുടെയും വൃക്ഷങ്ങളുടെയും പരിപാലനം, പച്ചക്കറി വളർത്തൽ, തീറ്റപ്പുല്ല് കൃഷി, മത്സ്യം വളർത്തൽ, അലങ്കാര മത്സ്യം വളർത്തൽ, പശു, ആട്, പോത്ത്, പന്നി, മുയൽ മുതലായ മൃഗപരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടുനൂൽ പുഴു എന്നിവയുടെ പ്രജനനവും പരിപാലനവും, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാർഷികാവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗം മുതലായവ കൃഷി എന്ന നിർവചനത്തിൽപ്പെടുന്നു. 
4. ഉടമസ്ഥനായോ, അനുമതി പത്രക്കാരനായോ, ഒറ്റി കൈവശക്കാരനായോ, സർക്കാർ ഭൂമിപാട്ടക്കാരനായോ, കുത്തകപാട്ടക്കാരനായോ ഭാഗികമായി ഒരു നിലയിലും ഭാഗികവുമായി മറ്റു വിധത്തിലും അഞ്ച് സെൻറിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തീർണമുള്ള ഭൂമി കൈവശം വച്ചിരിക്കുകയും 3 വർഷത്തിൽ കുറയാത്ത കാലയളവിൽ കൃഷി- കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവന മാർഗ്ഗമായിരിക്കുകയും വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാതെയുമുള്ള ഏതൊരാളും ഇവിടെ കർഷകനായി നിർവചിക്കപ്പെടുന്നു. 
5.   ഏലം, റബ്ബർ, കാപ്പി, തേയില എന്നീ തോട്ടവിളകളുടെ സംഗതിയിൽ ഏഴര ഏക്കറിൽ കൂടുതൽ ഭൂമി ഏതെങ്കിലും വിധത്തിൽ കൈവശം വയ്ക്കുന്നവർ ഇവിടെ കർഷകൻ്റെ നിർവചനത്തിൽ വരുന്നതല്ല. 
6. ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക്‌ അടയ്ക്കും. 
7. അഞ്ച് വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായാ തുകയാകും പെൻഷനായി ലഭിക്കുക. 
8. കുറഞ്ഞത് അഞ്ച് വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ്‌ കുടുംബ പെൻഷൻ ലഭിക്കുക. 

വിശദ വിവരങ്ങൾക്ക്

F. ചികിത്സാ സഹായം

തീർത്തും ദരിദ്രരായ വ്യക്തികൾക്ക് ശുരുതരമായ ഓപ്പറേഷനുള്ള ചികിത്സാ സഹായം 50000 രൂപ വരെ ലഭിക്കുന്ന പദ്ധതി

അപേക്ഷിക്കേണ്ട വിധം

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ രജിസ്ട്രേഡ് തപാലിൽ അപേക്ഷ നൽകണം. 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

ചികിത്സാ സഹായം അപേക്ഷ ഫോം

ചികിത്സാ സഹായം അപേക്ഷ ഫോം

Check Also

വനിതാശിശുക്ഷേമവകുപ്പ്

A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. …

Leave a Reply

Your email address will not be published.