മുന്നാക്കക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ
കേരള സംസ്ഥാനത്തെ സംവരണരഹിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ (Kerala State Welfare Corporation for Forward Communities) ഈ കോർപ്പറേഷനിൽ നിന്നും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളതും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു. ഇതിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. ഈ കോർപ്പറേഷൻ്റെ സ്കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു.
A. വിദ്യാസമുന്നതി
സ്കോളർഷിപ്പ് തുക
ഹയർസെക്കൻ്ററി – 4000/- രൂപ
ഡിഗ്രി – 6000-8000/- രൂപ
പിജി – 10000- 16000/- രൂപ
CA/CS/ CMA- 10000/- രൂപ
ഡിപ്ലോമ – 6000/- രൂപ
ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ – 50000/- രൂപ വരെ
ഗവേഷകർ – 25000/- രൂപ
യോഗ്യത
പ്രസ്തുത കോഴ്സുകൾക്ക് പഠിക്കുന്നതും കുടുംബ വാർഷിക വരുമാനം നാലുലക്ഷം രൂപ വരെയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
B. അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
യോഗ്യത
സംവരണേതര സമുദായങ്ങളിൽ നിന്ന് സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എയ്ഡഡ്/ സെൽഫ് ഫിനാൻസിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് ഇത് ലഭിക്കില്ല. കുടുംബത്തിൻ്റെ വാർഷികവരുമാന പരിധി രണ്ടരലക്ഷം രൂപ