A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. സർക്കാർ ജോലിക്കാരല്ലാത്ത അമ്മമാർക്ക് അപേക്ഷിക്കാം.
ധനസഹായം
ആദ്യ പ്രസവത്തിന് 5000 രൂപയാണ് ധനസഹായം നൽകുക. വിവിധ ഗഡുക്കളായിട്ടാണ് സഹായം ലഭിക്കുന്നത്
ആദ്യ ഗഡു- ഗർഭധാരണം അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ 1000/- രൂപ ലഭിക്കുന്നു.
രണ്ടാം ഗഡു- ഗർഭകാലം ആറുമാസം പൂർത്തിയാകുമ്പോൾ 2000/- രൂപ ലഭിക്കുന്നു.
മൂന്നാം ഗഡു- ജനന രജിസ്ട്രേഷൻ നടത്തുമ്പോൾ 2000/- രൂപ ലഭിക്കുന്നു.
ഇതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജനനി സുരക്ഷാ യോജന വഴി മറ്റൊരു 1000 രൂപയുടെ സഹായവും ഗർഭിണികൾക്ക് ലഭ്യമാക്കുന്നുണ്ട്.
യോഗ്യത
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സഹായം ലഭിക്കുമെങ്കിലും കേന്ദ്രസംസ്ഥാന ജീവനക്കാർക്കോ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിര ജോലിക്കാർക്കോ ആനുകൂല്യത്തിന് അപേക്ഷിക്കാൻ യോഗ്യതയില്ല. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
സ്കീമിന് കീഴിൽ പ്രസവാനുകൂല്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന അർഹരായ സ്ത്രീകൾ ഒരു അംഗൻവാടി കേന്ദ്രത്തിൽ (എഡബ്ല്യുസി) അല്ലെങ്കിൽ അംഗീകൃത സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗർഭധാരണത്തിൻ്റെ 150 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം
അപേക്ഷാഫോം……. മലയാളം, ഇംഗ്ലീഷ്
PM Mathru Vandhana Yogana App form English
PM Mathru Vandan Yojana App form malayalam
ആവശ്യമുള്ള രേഖകൾ
1. എംസിപി കാർഡിന്റെ പകർപ്പ്.
2. തിരിച്ചറിയിൽ രേഖയുടെ പകർപ്പ്
3. ബാങ്ക് /പോസ്റ്റ് ഓഫീസ് അക്കൗണ്ട് പാസ്ബുക്ക് പകർപ്പ്
B. സഹായഹസ്തം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ധനസഹായം ചെയ്യുന്ന പദ്ധതി.
മാനദണ്ഡങ്ങൾ
1. അപേക്ഷക വിധവയായിരിക്കണം
2. വാർഷിക വരുമാന പരിധി ഒരുലക്ഷം രൂപ
3. പ്രായപരിധി 55 വയസിന് താഴെയായിരിക്കണം
4. തൊഴിൽ പദ്ധതി തനിയെയോ SHG ഗ്രൂപ്പുവഴിയോ ചെയ്യാവുന്നതാണ് (പരമാവധി 10 പേർ).
അപേക്ഷിക്കേണ്ട വിധം
ഈ പദ്ധതിക്ക് ഓൺലൈൻ ആയി മാത്രമാണ് അപേക്ഷിക്കാവുന്നത്
http://schemes.wcd.kerala.gov. in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം;
ആപ്ലിക്കേഷൻ ഫോം ആവശ്യമില്ല.
C. അഭയകിരണം
ആൺമക്കൾ ഇല്ലാത്ത വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000/- രൂപ ലഭിക്കുന്ന പദ്ധതി.
അപേക്ഷിക്കേണ്ട വിധം
ബ്ലോക് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം
Abhayakiranam App Form
ആവശ്യമായ രേഖകൾ
വിധവയുടെയും സംരക്ഷിക്കുന്ന വ്യക്തിയുടെയും
1. റേഷൻ കാർഡിൻ്റെ കോപ്പി
2. ആധാർ കോപ്പി
3. ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4. വിധവ അപേക്ഷകൻ്റെ സംരക്ഷണയിലാണെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
5. വിധവ എപിഎൽ ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുമുള്ള വരുമാന സർട്ടിഫിക്കറ്റ് (പരിധി ഒരുലക്ഷം).
D. അതിജീവിക പദ്ധതി
ഭർത്താവ് കുടുംബനാഥൻ കുടുംബനാഥ എന്നിവരുടെ അസുഖം, വിയോഗം എന്നിവ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒറ്റതവണയായി 50,000 രൂപ വരെ ധനസഹായം നൽകുന്ന കേരള സർക്കാർ വനിതശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് അതിജീവിക.
.കുടുംബ വാർഷിക വരുമാനം 50,000 രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം
Athijeevika App Form
E. മംഗല്യ
വിധവകളുടെയും വിവാഹമോചിതരായ സ്ത്രീകളുടെയും പുനർവിവാഹത്തിനായുള്ള പദ്ധതിയാണ് മംഗല്യ.
ധനസഹായം
25000/-
അപേക്ഷിക്കേണ്ട വിധം
വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ ജില്ലാതല ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം
Mangalya App form
ആവശ്യമായ രേഖകൾ
1. പുനർവിവാഹത്തിൻ്റെ രേഖ
2. ആദ്യ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ്/ വിവാഹമോചന സർട്ടിഫിക്കറ്റ്/ ഭർത്താവ് ഉപേക്ഷിച്ചിട്ട് 7 വർഷം കഴിഞ്ഞു എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
3. ബിപിഎൽ റേഷൻ കാർഡ്
4. ജനന തീയതി തെളിയിക്കുന്ന രേഖ
5. ബാങ്ക് പാസ് ബുക്ക് കോപ്പി
F. ആരോഗ്യ കിരണം
18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സമഗ്ര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നു. രാഷ്ട്രയ ബാൽ സ്വാസ്ഥ്യ കാര്യകം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കുന്നതാണ്. എ.പി എൽ ബി .പി .എൽ വ്യത്യാസമില്ലാതെ എല്ലാവരും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് പദ്ധതിക്കുള്ള തുക വകയിരുത്തുന്നത്. ഈ പദ്ധതിയിലൂടെ മരുന്നുകൾ, പരി ശോധനകൾ, ചികിത്സകൾ എന്നിവ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നു സൗജന്യമായി ലഭിക്കുന്നതാണ്. ആശുപത്രികളിൽ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനൽ ചെയ്തിട്ടുള്ള തെരെഞ്ഞെടുത്ത കടകളിൽ നിന്നും തികച്ചും സൗജന്യമായി ലഭി ക്കുന്നതാണ് .
അപേക്ഷിക്കേണ്ട വിധം
ചികിത്സ തേടുന്ന സർക്കാർ ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുത്ത ശേഷം ആശുപത്രി ഓഫീസിൽ തന്നെ ആരോഗ്യകിരണം എന്ന സീൽ പതിപ്പിച്ചാൽ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും. ഇതിന് പ്രത്യേക അപേക്ഷാ ഫോം ആവശ്യമില്ല.