ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു . നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് തിരുത്തലുകൾ വരുത്തുന്നതിനായി 16 / 06 / 2023 വരെ സൗകര്യം

ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു . നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും 16 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്.

നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 16 / 06 / 2023 വരെ ലഭ്യമായിരിക്കുന്നതാണ്.

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 16 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ എന്ന ഓപ്‌ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.