കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടറാകാം, 600 ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്കു 17 വരെ ഓൺലൈനായി അപേക്ഷിക്കാം. https://kcmd.in. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.

∙ യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

∙പ്രായം: 24–55. 

∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ.

∙തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്.  

തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി–സ്വിഫ്റ്റ് എന്ന പേരിൽ 30,000 രൂപയുടെ ഡിഡി നൽകണം. ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യും. കെഎസ്ആർടിസി ജീവനക്കാർക്കു ഡെപ്പോസിറ്റ് ബാധകമല്ല.  

About Carp

Check Also

എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 …

Leave a Reply

Your email address will not be published.