കർണ്ണാടകയിലെ കോളേജുകളിലേക്ക് 2025 – 26 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനം

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2025 – 26 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്.

കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി ആയിരിക്കും.

നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ അധികമായി വരുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും

ആയതിനാൽ കർണ്ണാടകയിൽ നേഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യുവാനായി ഓർമ്മിപ്പിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. ഈ പ്രധാന വിവരം ബഹുമാനപ്പെട്ട വികാരിയച്ചന്മാർ വഴിയായി എല്ലാ സാധാരണ ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാൻ അപേക്ഷിക്കുന്നു.

CET എക്സാമിന് ഓൺലൈൻ രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും പ്രധാന തിയ്യതികളും താഴെ കൊടുക്കുന്നു

CET 2025 Online Registration Link – https://cetonline.karnataka.gov.in/onlineapplication2025/forms/appchecklist.aspx

രെജിസ്ട്രേഷൻ തുടങ്ങുന്ന തിയ്യതി – 23-Jan-2025

രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി – 18-Feb-2025

CET എക്സാം ദിവസങ്ങൾ – 16-Apr-2025 & 17-Apr-2025

ഈ വർഷത്തെ CET യുടെ ഔദ്യോഗിക അറിയിപ്പ്

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.