വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം
വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.