വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി
23-07-25-06-09-5-LAKHS-SELF-EMPLOYEMENT-LOAN-FOR-M_250724_130416 (1)
ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹ മോചിതർ. ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപവരെ സർക്കാർ ധനസഹായത്തോട്കൂടിയുളള സ്വയം തൊഴിൽ വായ്പാ പദ്ധതി
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖാന്തരം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20% സബ്സിഡിയോട് കൂടി (പരമാവധി ഒരു ലക്ഷം രൂപവരെ) സ്വയം തൊഴിൽ വായ്പക്കുളള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുളളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയൽ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള ലോൺ തുകയുടെ പലിശ നിരക്ക് 6 ശതമാനമായിരിക്കും. അപേക്ഷകൾ www.ksmdfc.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷൻ്റെ ചുവടെ പറയും പ്രകാരം അതാത് ജില്ലകളിലെ റീജിയണൽ ഓഫീസുകളിൽ 2025 മാർച്ച് 6- തീയ്യതിക്കു മുൻപായി എത്തിക്കേണ്ടതാണ്.
ജില്ല-കാസർകോഡ്, കണ്ണൂർ, അപേക്ഷിക്കേണ്ട വിലാസം- കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541, ഫോൺ: 04994-283061
ജില്ല- കോഴിക്കോട്, വയനാട്, അപേക്ഷിക്കേണ്ട വിലാസം- കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (PO), ചക്കോരത്ത്കളം, കോഴിക്കോട് -673005. ഫോൺ: 0495-2369366
ജില്ല – മലപ്പുറം പാലക്കാട്, അപേക്ഷിക്കേണ്ട വിലാസം- കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, സുന്നി മഹൽ ബിൽഡിംഗ്, ബൈപാസ് റോഡ്, പെരിന്തൽമണ്ണ, മലപ്പുറം 679322. ഫോൺ: 04933-297017.
ജില്ല-എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം അപേക്ഷിക്കേണ്ട വിലാസം- കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ഒന്നാം നില, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ബിൽഡിംഗ് കോംപ്ലക്‌സ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം-682 033. ഫോൺ: 0484-2532855
ജില്ല- തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട അപേക്ഷിക്കേണ്ട വിലാസം-കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സ്, 8-ാ ം നില, തമ്പാനൂർ, തിരുവനന്തപുരം- 695001.
വിശ്വസ്തതയോടെ
Signed by
Sudhir K
SUDHIR KIAS
Date: 21-02-2025
ഡയറക്ടർ
നിബന്ധനകൾ
എ. കൂടിക്കാഴ്ചയ്ക്കു വരുമ്പോൾ ഹാജരാക്കേണ്ട രേഖകൾ (ഒറിജിനൽ)
1. റേഷൻകാർഡ്,
2. ആധാർ കാർഡ്
3. ജാതി/വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്(സ്‌കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പി)
4. വരുമാന സർട്ടിഫിക്കറ്റ്
5. വിധവ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
6. സ്ഥിര താമസ സർട്ടിഫിക്കറ്റ്
* ടി രേഖകളുടെ കോപ്പി മുൻപ് ഹാജരാക്കിയിട്ടില്ലായെങ്കിൽ കോപ്പി കൂടി ഹാജരാക്കുക.
ബി. കൂടിക്കാഴ്ചയിൽ വായ്‌പ തുക തീരുമാനിച്ചു കഴിഞ്ഞാൽ തുടർന്ന് ഹാജരാക്കേണ്ട രേഖകൾ
ഉദ്യോഗസ്ഥ ജാമ്യമെങ്കിൽ
1. സർക്കാർ. അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/യൂണിവേഴ്സിറ്റി/സഹകരണ ബാങ്കുകൾ/ എയ്‌ഡഡ് സ്‌കൂൾ/കോളേജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കുന്നതാണ്.
2. ഗസറ്റഡ് ഓഫീസർമാർ, സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ എന്നിവർക്ക് സ്വ ന്തമായി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഓഡിറ്റ് നമ്പർ, ട്രഷറി, എന്നിവ രേഖപ്പെടുത്തുകയും മേൽ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുകയും വേണം.
2. വായ്പ കാലാവധിക്കു ശേഷം ഒരു വർഷം കൂടി സർവ്വീസ് ബാക്കിയുളളവരായിരിക്കണം ജാമ്യക്കാർ.
4. നിലവിൽ മൊത്ത ശമ്പളത്തിൻ്റെ 40 ശതമാനത്തിൽ കൂടുതൽ റിക്കവറി ഉണ്ടായിരിക്കാൻ പാടുളളതല്ല.
5. ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവർ മാത്യ വകുപ്പിൽ നിന്നും Non Objection Certificate ഹാജരാക്കണം.
& ശമ്പള സർട്ടിഫിക്കറ്റിലെ എല്ലാ കോളങ്ങളും തെറ്റാതെ പൂരിപ്പിക്കുകയും തിരുത്ത് വരുത്തിയ ഇടങ്ങളിൽ മേലധികാരിയുടെ മുഴുവൻ ഒപ്പും സീലും വെക്കുകയും വേണം,
7. ശമ്പള സർട്ടിഫിക്കറ്റ് ഒപ്പിടുന്ന / മേലൊപ്പ് വെക്കുന്ന മേലധികാരിയുടെ പേര്, സ്ഥാപന പേര് എന്നിവ എഴുതുകയും ഓഫീസ് സീൽ നിർബന്ധമായി പതിക്കുകയും വേണം.
8. നിലവിലുളള ജാമ്യക്കാർക്ക് മറ്റൊരു വായ്‌പക്ക് ജാമ്യം നിൽക്കണമെങ്കിൽ നിലവിലുള്ള വായ അടവ് തുടങ്ങി 2 വർഷം കഴിഞ്ഞിരിക്കുകയും തവണ സംഖ്യ പിഴവ് വരാൻ പാടുളളതുമല്ല. ബാധ്യതക്കുളള അറ്റ ശമ്പളം ഉണ്ടായിരിക്കണം.
വസ്തു ജാമ്യമെങ്കിൽ
1. വസ്തുവിന്റെ അസ്സൽ ആധാരം
2. അടിയാധാരം/ പട്ടയം
3 നടപ്പു സാമ്പത്തിക വർഷത്തെ വസ്തുവിന്റെ നികുതിശീട്ട്
4 കൈവശവകാശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെൻ്റ് സർട്ടിഫിക്കറ്റ്(വില്ലേജ് ഓഫീസിൽ നിന്നും)
6. വസ്തുവിന്റെ മതിപ്പുവില സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്നും)
6. വസ്തുവിൻറെ ലൊക്കേഷൻ മാപ്പ് ലൊക്കേഷൻ സർട്ടിഫിക്കറ്റ്(വില്ലേജ് ഓഫീസിൽ നിന്നും)
7. കുടിക്കട സർട്ടിഫിക്കറ്റ് 14 വർഷത്തേത് (സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും) പ്രത്യേക ശ്രദ്ധക്ക്
രേഖകൾ അഡ്വക്കേറ്റിൻ്റെ പരിശോധനക്ക് വിധേയമായി മാത്രമേ ജാമ്യമായി സ്വീകരിക്കുകയുളളൂ. അഡ്വക്കേറ്റ് നിർദ്ദേശിക്കുന്ന പക്ഷം ആവശ്യമായ മറ്റു രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.
എഗ്രിമെന്റ് വെച്ച ശേഷം, എഗ്രിമെൻ്റ് തിയ്യതി വരെയുള്ള രാമതൊരു കുടിക്കടം കൂടി അപേക്ഷകൻ ഹാജരാക്കേതാണ്.
അപേക്ഷകൻ ഓഫീസിൽ നൽകുന്ന എല്ലാ പ്രമാണങ്ങളുടേയും ആവശ്യമുള്ളയത്ര പകർപ്പെടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേതാണ്.
പട്ടയം ലഭിക്കാത്ത് കുഴിക്കാണം, വെറും പാട്ടം, ദേവസ്വം വെറും പാട്ടം, പണയം, വയൽ മുതലായ ഭൂമി ജാമ്യമായി സ്വീകരിക്കുന്നതല്ല. ആയതിന്റെ സർട്ടിഫിക്കറ്റുകൾ എടുക്കുന്നതിന് മുമ്പ് സ്ഥലത്തിന് പട്ടയം/ ജന്മാവകാശം / പാര വക/കാണം അവകാശം ഉ് എന്ന് ഉറപ്പ് വരുത്തേതാണ്.
4 സെന്റിൽ കുറവുള്ള ഗാർഹിക ഭൂമി ജാമ്യത്തിന് സ്വീകരിക്കുന്നതല്ല
മതിപ്പു വില സർട്ടിഫിക്കറ്റ്/ഫെയർവാല്യൂ സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ള വിലയുടെ 80 ശതമാന മാണ് വായ്‌പാ തുകയായി നൽകുന്നത്.
വായ്പകൾ പദ്ധതി അനുസരിച്ച് രണ്ടോ അതിലധികമോ തവണകളായിട്ടായിരിക്കും നൽകുന്നത്. ഓരോ ഘട്ടത്തിലും ഫോട്ടോയും ബില്ലുകളും ഹാജരാക്കേതാണ്. ഓരോ ഘട്ടത്തിലും നേ രിട്ടുളള പരിശോധന നടത്തുന്നതുമാണ്. വായ്പാ തുക ദുർവിനിയോഗത്തിന് 6 ശതമാനം അധിക പലിശ ഈടാക്കുന്നതാണ്.