സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ അസോസിയേറ്റ് (ക സ്റ്റമർ സപ്പോർട്ട് ആൻഡ് സെ യിൽസ്) തസ്‌തികയിൽ 8773 ക്ലറിക്കൽ ഒഴിവ്. ഡിസംബർ ഏഴു വരെ ഓൺലൈനിൽ അ പേക്ഷിക്കാം. കേരളവും ലക്ഷ ദ്വീപും ഉൾപ്പെടുന്ന സർക്കിളി ൽ 50 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേ ക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാന ത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായി
രിക്കണം. യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തി ൽ ബിരുദം/ തത്തുല്യം. പ്രാ യം: 2023 ഏപ്രിൽ ഒന്നിന് 20-28 (പട്ടിക വിഭാഗത്തിന് അഞ്ചുംഒബിസിക്കു മൂന്നും ഭിന്നശേ ഷിക്കാർക്കു പത്തും വർഷം ഇ ളവ്. വിമുക്തഭടൻ മാർക്കും ഇ ളവുണ്ട്). ശമ്പളം: 17,900-47,920. തെരഞ്ഞെടുപ്പ് ഓൺലൈനാ യി നടത്തുന്ന പ്രിലിമിനറി, മെണ്ട്. യിൻ പരീക്ഷകളെ അടിസ്ഥാ നമാക്കി. കേരളത്തിൽ കൊച്ചി
കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവ നന്തപുരം, പത്തനംതിട്ട, മലപ്പു റം എന്നിവിടങ്ങളിൽ കേന്ദ്രമു
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷൻഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാ ർക്കു ഫീസില്ല). ഓൺലൈനാ യി ഫീസ് അടയ്ക്കണം. അപേ ക്ഷ, പരീക്ഷ എന്നിവ സംബ ന്ധിച്ചുള്ള കുടുതൽ വിവരങ്ങ ൾ വെബ്സൈറ്റിൽ. www.bank.sbi www.sbi.co.in
ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷ ജനുവരിയിലാകും നടത്തപ്പെടുക. ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്ക ൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒ ബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. ചോദ്യങ്ങൾ മലയാളത്തിലും ലഭി ക്കും. ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠി ച്ചതായി രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല
അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 07