തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായിക താരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷ്വദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. ഡി സംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, കേരള സർക്കിളിലെ ഒഴി വ്, യോഗ്യത, പ്രായം, ശമ്പളം: | – പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; 18-27; 25,500-81,100 രൂപ.
പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ് (0): പ്ലസ് ടു ജയം, പത്താം ക്ലാസ് ഉയർന്ന തലത്തിൽ മലയാളം ഒരു വി ഷയമായി പഠിച്ച് പാസാകണം, കം പ്യൂട്ടർ പരിജ്ഞാനം, 2 വീലർ/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ്ലൈസൻസ്; 18-27; 21,700-69,100 രൂപ.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (32): പത്താം ക്ലാസ് ജയം; 18-25; 18,000-
56,900 രൂപ. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്. മെയിൽഗാർഡ് തസ്തികയിൽ കേര ളത്തിൽ ഒഴിവില്ല.
സ്പോർട്സ് യോഗ്യതകൾ:
ദേശീയ/രാജ്യാന്തര മത്സരങ്ങളിൽ സം സ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേ ഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേ ഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷനൽ സ്പോർട്സ് ഗെയിംസിൽസംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനി ധീകരിച്ചവർ; അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവി നു കീഴിലെ കായികക്ഷമതയിൽ നാ ഷനൽ അവാർഡ് നേടിയവർ.
സ്പോർട്സ് ഇനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ.
– ഫീസ്: 100 രൂപ. സ്ത്രീകൾ, ട്രാൻ ജെൻഡർ, പട്ടിക വിഭാഗം, ഭിന്നശേ ഷിക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
തിരഞ്ഞെടുപ്പ്: യോഗ്യതകൾ അടി സ്ഥാനമാക്കി തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് മുഖേന.
https://dopsportsrecruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈ നായി അപേക്ഷിക്കാം.