തപാൽ വകുപ്പിൽ കായികതാരങ്ങൾക്ക് 1899 ഒഴിവ്

തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായിക താരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷ്വദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. ഡി സംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, കേരള സർക്കിളിലെ ഒഴി വ്, യോഗ്യത, പ്രായം, ശമ്പളം: | – പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; 18-27; 25,500-81,100 രൂപ.

പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ് (0): പ്ലസ് ടു ജയം, പത്താം ക്ലാസ് ഉയർന്ന തലത്തിൽ മലയാളം ഒരു വി ഷയമായി പഠിച്ച് പാസാകണം, കം പ്യൂട്ടർ പരിജ്ഞാനം, 2 വീലർ/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ്ലൈസൻസ്; 18-27; 21,700-69,100 രൂപ.

മൾട്ടി ടാസ്കിങ് സ്റ്റാഫ് (32): പത്താം ക്ലാസ് ജയം; 18-25; 18,000-

56,900 രൂപ. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്. മെയിൽഗാർഡ് തസ്തികയിൽ കേര ളത്തിൽ ഒഴിവില്ല.

സ്പോർട്സ് യോഗ്യതകൾ:

ദേശീയ/രാജ്യാന്തര മത്സരങ്ങളിൽ സം സ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേ ഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേ ഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷനൽ സ്പോർട്സ് ഗെയിംസിൽസംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനി ധീകരിച്ചവർ; അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവി നു കീഴിലെ കായികക്ഷമതയിൽ നാ ഷനൽ അവാർഡ് നേടിയവർ.

സ്പോർട്സ് ഇനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ.

– ഫീസ്: 100 രൂപ. സ്ത്രീകൾ, ട്രാൻ ജെൻഡർ, പട്ടിക വിഭാഗം, ഭിന്നശേ ഷിക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ്: യോഗ്യതകൾ അടി സ്ഥാനമാക്കി തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് മുഖേന.

https://dopsportsrecruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈ നായി അപേക്ഷിക്കാം.

www.indiapost.gov.in

About Carp

Check Also

ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ്

ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്‌സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്‌റ്റോർ കീപ്പർ) …

Leave a Reply

Your email address will not be published.