ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. മൂവായിരത്തിലേറെ ഒഴിവ് പ്രതീക്ഷിക്കുന്നു. 4 വർഷത്തേക്കാണു നിയമനം. 27 മുതൽ ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. https://agnipathvayu.cdac.in

വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 15–21 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

∙വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ 12–ാം ക്ലാസ് ജയം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ െടക്നോളജി / ഐടി). അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം ഇവയിലേതു പഠിച്ചവർക്കും ഇംഗ്ലിഷിന് 50% വേണം. സയൻസ് / സയന്‍സ് ഇതര വിഭാഗങ്ങളുണ്ട്. സയൻസ് പഠിച്ചവർക്കു സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

∙ജനനം: 2023 ജൂൺ 27–2006 ഡിസംബർ 27 കാലയളവിൽ, എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

∙ശാരീരികയോഗ്യത : ഉയരം പുരുഷന്മാർക്ക് കുറഞ്ഞതു 152.5 സെ.മീ സ്ത്രീകൾക്ക് 152 സെ.മീ. പുരുഷൻമാർക്കു നെഞ്ചളവ് 5 സെ. മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി വിവരങ്ങൾ വിജ്ഞാപനത്തിൽ.

∙ശാരീരികക്ഷമത: പുരുഷൻ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനകം 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ്.

∙ഫീസ് : 250 രൂപ

∙തിരഞ്ഞെടുപ്പ് : ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഒക്ടോബർ 13 മുതൽ ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.