എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 24.5.2023 മുതൽ ആരംഭിച്ചു.സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ആകെ സീറ്റുകളുടെ 50% യൂണിവേഴ്സിറ്റി അലോട്മെന്റ് വഴിയാണ് നികത്തുന്നത്. അതിൽ 10% EWS സംവരണം ഉൾപ്പെടെയുള്ള സംവരണം ബാധകമാണ്. EWS സംവരണം ലഭിക്കുന്നതിനായി സംസ്ഥാന മാനദണ്ഡം അനുസരിച്ചുള്ള EWS സർട്ടിഫിക്കേറ്റ് വാങ്ങി സമർപ്പിക്കേണ്ടതാണ്.
Aided കോളേജുകളിൽ EWS സംവരണം ബാധകമല്ല. Aided കോളേജുകളിലെ മാനേജ്മെന്റ് ക്വട്ടാ സീറ്റുകൾ ഒഴികെയുള്ള സീറ്റുകളിൽ യൂണിവേഴ്സിറ്റി അലോട്മെന്റ് വഴിയാണ് അഡ്മിഷൻ നടത്തുന്നത്.ഇത്തവണ മുതൽ കമ്മ്യൂണിറ്റി ക്വട്ടാ സീറ്റുകളിൽ ഉൾപ്പെടെ യൂണിവേഴ്സിറ്റി അലോട്മെന്റ് നടത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്