നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

യോഗ്യത : പന്ത്രണ്ടാം ക്ലാസ് അനിവാര്യം. എയര്‍ ഫോഴ്‌സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവരായിരിക്കണം.

പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറിനാണ്. വിശദവിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് (എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വകുപ്പിന് കീഴിലുള്ള സ്ഥാനം) മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം 686 560. ഫോണ്‍: 0481 2 731 025.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.