ശമ്പളം 36,000 രൂപ മുതൽ 63,840 രൂപ വരെ; ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാം

ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 600 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 114 ഒഴിവും. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ റജിസ്ട്രേഷന് www.idbibank.in 

അസിസ്റ്റന്റ് മാനേജർ

അപേക്ഷ ഫെബ്രുവരി 28 വരെ.

∙  ശമ്പളം: 36,000–63,840 രൂപ 

∙ യോഗ്യത: ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലയിൽ 2 വർഷം പരിചയം.

∙പ്രായം: 21–30. അർഹർക്ക് ഇളവുണ്ട്.

യോഗ്യതയും പ്രായവും 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. 

∙ തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ് (ഏപ്രിൽ), ഇന്റർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രം. 

∙ ഫീസ്: 1000 രൂപ (പട്ടികവിഭാഗം / ഭിന്നശേഷിക്കാർക്ക് 200). 

സ്പെഷലിസ്റ്റ് ഓഫിസർ 

അപേക്ഷ മാർച്ച് 3 വരെ.

ഡിജിറ്റൽ ബാങ്കിങ് ആൻഡ് എമർജിങ് പേയ്മെന്റ്സ്, ഐടി ആൻഡ് എംഐഎസ് വിഭാഗങ്ങളിലായി മാനേജർ ഗ്രേഡ് ബി (75 ഒഴിവ്), അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് സി (29), ഡപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ് ഡി (10) എന്നീ തസ്തികകളിലാണ് ഒഴിവ്. ജോലിപരിചയം വേണം. 

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.