മിനിരത്ന കമ്പനിയായ ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട്/ഒാഫിസുകളിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഒാഫിസർ അവസരങ്ങൾ. 401 ഒഴിവ്. ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ യോഗ്യതക്കാർക്കാണ് അവസരം. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ∙ ട്രെയിനി എൻജിനീയർ (സിവിൽ): സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
∙ ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
∙ ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
∙ ട്രെയിനി ഓഫിസർ (ഫിനാൻസ്): ബിരുദം, സിഎ/ഐസിഡബ്ല്യുഎ/സിഎംഎ ജയം.
∙ ട്രെയിനി ഓഫിസർ (എച്ച്ആർ): മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (ഹ്യൂമൻ റിസോഴ്സ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ). അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ മാസ്റ്റേഴ്സ് ഒാഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് ഒാർഗനൈസേഷനൽ ഡവലപ്മെന്റ് (എംഎച്ച്ആർഒഡി) അല്ലെങ്കിൽ എംബിഎ എച്ച്ആർ (60% മാർക്കോടെ).
∙ ട്രെയിനി ഒാഫിസർ (ലോ): നിയമ ബിരുദം (60% മാർക്കോടെ).പ്രായപരിധി: 30. അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ്. ശമ്പളം: 50,000-1,60,000. www.nhpcindia.com