ക്യാൻസർ രോഗികൾക്ക് സഹായം

ബിപിഎൽ വിഭാഗത്തിൽ പെട്ട നിർധനരായ ക്യാൻസർ രോഗികൾക്ക് മാസം 1000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) പക്കൽ നവംബർ 15ന് മുമ്പായി അപേക്ഷ നൽകണം.

Application Form

 

ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം) കോട്ടയം, തീയതി: 03/10/2022

സർക്കുലർ

വിഷയം:- 2022 -23 സാമ്പത്തിക വർഷത്തിൽ നിർധനരായ ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
സൂചന:- ഉത്തരവ് നം.പി.എച്ച്.5-46354/2022/ആ.വ.ഡ തീയതി.13/09/2022

മേൽ സൂചന അനുസരിച്ച്, നിർധനരായ ക്യാൻസർ രോഗികൾക്ക് 2021- 2022 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിലേക്ക് അനുവദിച്ച തുക അർഹരായ രോഗികളെ കണ്ടെത്തി വിതരണം ചെയ്യുന്നതിലേക്കായി താഴെപ്പറയുന്ന മാർഗ്ഗരേഖകൾ കൃത്യമായി പാലിച്ചുകൊണ്ട് അർഹരായ ക്യാൻസർ രോഗികളിൽ നിന്നും മാത്രം അപേക്ഷ സ്വീകരിച്ച് 15/11/2022 നകം ഈ ആഫീസിൽ നൽകേണ്ടതാണ്.

1. നിശ്ചിത അപേക്ഷഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.(പകർപ്പ് ഉള്ളടക്കം ചെയ്യുന്നു.)

2. ചികിത്സാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേണ്ടതാണ്.

3. റേഷൻ കാർഡിന്റെ പകർപ്പ് നൽകേണ്ടതാണ്.

4. അപേക്ഷാഫോമിൽ പറഞ്ഞിരിക്കുന്ന അപേക്ഷകന്റെ മേൽവിലാസം തെളിയിക്കുന്ന, തിരിച്ചറിയൽ രേഖയുടെ മാത്രം പകർപ്പ് ഹാജരാക്കേണ്ടതാണ്. മറ്റൊരു തിരിച്ചറിയൽ രേഖയുടെയും പകർപ്പ് നൽകേണ്ടതില്ല.

5. അപേക്ഷകരുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്.

6. 2022-2023 സാമ്പത്തിക വർഷത്തിൽ പ്രതിമാസം 1000/- രൂപ വീതം ആണ് അർഹതപ്പെട്ടവർക്ക് നൽകുന്നത്

7. ജില്ലാ തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന കമ്മിറ്റി നിഷ്‌കർഷിക്കുന്ന അർഹതാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് അർഹരെ കണ്ടെത്തുന്നതും, തുക അനുവദിക്കുന്നതും.

8. നിലവിൽ ക്യാൻസർ ചികിത്സയിൽ (കീമോ/ റേഡിയോ/ ഹോർമോൺ തെറാപ്പി. സർജറി എന്നിവ) ഇരിക്കുന്ന രോഗികളുടെ അപേക്ഷ മാത്രം സ്വീകരിക്കേണ്ടതാണ്

9. ക്യാൻസർ ചികിത്സ പൂർത്തീകരിച്ച് Follow up -ൽ ഇരിക്കുന്ന രോഗികളുടെ അപേക്ഷ സ്വീകരിക്കേണ്ടതില്ല.

10. അപേക്ഷ ലഭിക്കേണ്ട അവസാന തീയതിക്കുശേഷം (15/11/2022) ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കേണ്ടതില്ല.

11. അപേക്ഷകരുടെ ഫോൺ നമ്പർ/ മൊബൈൽ നമ്പർ നിർബന്ധമായും അപേക്ഷയിൽ എഴുതേണ്ടതാണ്.

12, ബി.പി.എൽ. വിഭാഗത്തിൽപെടുന്ന രോഗികളുടെ അപേക്ഷ മാത്രം സ്വീകരി ക്കേണ്ടതാണ്.

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.