Monthly Archives: July 2023

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙തസ്തികയും യോഗ്യതയും: ∙ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം. ∙സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം. ∙ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം. ∙ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ബികോം, ഐസിഡബ്ല്യുഎ/ സിഎ/ എംബിഎ (ഫിനാൻസ്). ∙ജൂനിയർ …

Read More »

കേന്ദ്ര പൊലീസ് സേനകളിലെ 1876 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു

കേന്ദ്ര പൊലീസ് സേനകളിലെ 1876 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഓഗസ്റ്റ് 15. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ.സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.  ഡൽഹി പൊലീസിൽ 162 ഒഴിവും സിഎപിഎഫിൽ 1714 ഒഴിവുമുണ്ട്. ഡിപ്പാർട്മെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. ∙യോഗ്യത: ബിരുദം. ഡൽഹി …

Read More »

കൊച്ചിൻ ഷിപ്‌യാഡിൽ 300 വർക്മെൻ ഒഴിവ്

കൊച്ചിൻ ഷിപ്‌യാഡിൽ 300 വർക്മെൻ ഒഴിവ്. 3 വർഷ കരാർ നിയമനം. 28 വരെ അപേക്ഷിക്കാം. www.cochinshipyard.in ∙തസ്തിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത: *ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ (34), ഷീറ്റ് മെറ്റൽ വർക്കർ (21)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി, മൂന്നു വർഷ പരിചയം / പരിശീലനം. *ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ (88), ഇലക്ട്രിഷ്യൻ (42), ഇൻസ്ട്രുമെന്റ് മെക്കാനിക് (34), പ്ലമർ (21), മെക്കാനിക് ഡീസൽ (19), …

Read More »

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. മൂവായിരത്തിലേറെ ഒഴിവ് പ്രതീക്ഷിക്കുന്നു. 4 വർഷത്തേക്കാണു നിയമനം. 27 മുതൽ ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. https://agnipathvayu.cdac.in വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 15–21 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ∙വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ 12–ാം ക്ലാസ് ജയം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ …

Read More »

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്

വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്. അപേക്ഷ ജൂലൈ 14 മുതൽ ഓഗസ്റ്റ് 4 വരെ. www.qcin.org ∙ഒഴിവുകൾ: ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ …

Read More »

അഗ്നിവീർ റിക്രൂട്ട്‌മെന്റ് പുതിയ ബാച്ചിന്റെ അറിയിപ്പ് പുറത്ത് വിട്ട് ഇന്ത്യൻ വ്യോമസേന

അഗ്നിവീർ റിക്രൂട്ട്‌മെന്റ് പുതിയ ബാച്ചിന്റെ അറിയിപ്പ് പുറത്ത് വിട്ട് ഇന്ത്യൻ വ്യോമസേന. അപേക്ഷിക്കേണ്ട വിധവും യോഗ്യതാ മാനദണ്ഡവും താഴെ പറയുന്ന പ്രകാരമാണ്. ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിവീർവായു 01/2024 ബാച്ച് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഇന്ന് (ജൂലൈ 12) പുറപ്പെടുവിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in-ൽ IAF അഗ്നിവീർവായു 2024 അറിയിപ്പ് പരിശോധിക്കാവുന്നതാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം, അഗ്നിവീർവായു 01/2024 ബാച്ചിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 27-ന് (രാവിലെ 10) ആരംഭിച്ച് 2023 …

Read More »

പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനത്തിനായി ജൂലൈ 8 ന് രാവിലെ 10 മുതൽ ജൂലൈ12ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം

പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനത്തിനായി ജൂലൈ 8 ന് രാവിലെ 10 മുതൽ ജൂലൈ12ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്മെന്റിനായി ലഭ്യമായ സീറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ജൂലൈ 8 ന് രാവിലെ 9മണിക്ക് ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സീറ്റ് ക്ഷാമമുള്ള മേഖലകളിൽ കൂടുതൽ സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും പിഴവുകൾ മൂലം അപേക്ഷകൾ തള്ളിപ്പോയവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണ് …

Read More »

മിഷന്‍ വാത്സല്യ പദ്ധതിയില്‍ ഒഴിവ്

വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ കീഴില്‍ നടപ്പാക്കുന്ന മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ പൂജപ്പുരയിലുള്ള ജില്ലാ കോള്‍ സെന്ററിലേക്കും റെയില്‍വേ ഹെല്‍പ് ഡെസ്‌കിലേക്കും കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലാണ് താത്കാലിക നിയമനം. അവസാന തിയതി ജൂലൈ 15. നിശ്ചിത അപേക്ഷ ഫോമിനൊപ്പം യോഗ്യത, പ്രവ്യത്തി പരിചയം, …

Read More »

ഐബിപിഎസ് വഴി ബാങ്ക് ക്ലാർക്ക് ആകാം, 4045 ഒഴിവുകൾ: കേരളത്തിൽ 52 ഒഴിവ്.

പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 4045 ഒഴിവുണ്ട്. കേരളത്തിൽ 52 ഒഴിവ്. ഇത്തവണ മലയാളത്തിലും ചോദ്യം ലഭിക്കും. ഓൺലൈൻ അപേക്ഷ 21 വരെ. www.ibps.in ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, …

Read More »