Monthly Archives: January 2023

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകളിൽ റഗുലറായി പഠിച്ച് 2022 ലെ ഡിഗ്രി, പിജി, പ്രഫഷനൽ ഡിഗ്രി, പ്രഫഷനൽ പിജി, ടിടിസി, ബിഎഡ്, ഐടിഐ, പോളി ടെക്‌നിക്, ജനറൽ നഴ്‌സിങ്, മെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ അവസാന വർഷ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം. രേഖകൾ സഹിതമുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസിൽ …

Read More »

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിഭാ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സയൻസ് വിഷയങ്ങളിലെ ഉപരിപഠനഗവേഷണങ്ങളിൽ താൽപര്യവും അഭിരുചിയും ഉള്ള സമർഥരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിഭാ സ്കോളർഷിപ് നൽകുന്നു. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സ്വീകരിക്കും. വെബ്: www.kscste. kerala.gov.in ഇ–മെയിൽ: prathibhascholars2223@gmail. com. ഫോൺ: 0471 2548208. സയൻസ് വിഷയങ്ങൾക്കു മാത്രമായും പരീക്ഷയ്ക്കു മൊത്തമായും 90% വീതമെങ്കിലും മാർക്കോടെ കേരള ഹയർ സെക്കൻഡറി ബോർഡിലെ പ്ലസ്ടു ജയിച്ച് 2022–23 വർഷത്തിൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ …

Read More »

ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട്/ഓഫിസുകളിൽ 401 ഒഴിവ്

മിനിരത്ന കമ്പനിയായ ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട്/ഒാഫിസുകളിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഒാഫിസർ അവസരങ്ങൾ. 401 ഒഴിവ്.  ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ യോഗ്യതക്കാർക്കാണ് അവസരം. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ∙ ട്രെയിനി എൻജിനീയർ (സിവിൽ): സിവിൽ വിഭാഗത്തിൽ …

Read More »

ശമ്പളം 59,100 രൂപ മുതൽ 1,17,400 വരെ; കായികതാരങ്ങളാണോ?, KSEBയിൽ 12 ഒഴിവുകൾ

കായിക ഇനങ്ങൾ: ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4. ഈ ഇനങ്ങളിൽ 2019 ജനുവരി ഒന്നിനു ശേഷം ഇനിപ്പറയുന്ന ഏതെങ്കിലും നേട്ടം കൈവരിച്ചിരിക്കണം. ∙ ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർ. ∙ സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ. ∙ സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് ദേശീയ ഗെയിംസിൽ പങ്കെടുത്തവർ. ∙ ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ കീഴിൽ സംഘടിപ്പിച്ച ഇന്റർ സോൺ …

Read More »

സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലെ 122 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷക്ഷണിച്ചു. 

സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലെ 122 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ (106 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (10),സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), അസിസ്റ്റന്റ് സെക്രട്ടറി (2) എന്നീ തസ്തികകളിലാണ് വിജ്ഞാപനം. വിജ്ഞാപനത്തീയതി: 29.12.2022, നമ്പർ: സിഎസ്ഇബി/എൻ&എൽ/900/19, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28. നിയമനരീതി: ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ …

Read More »

ഓർഡ്നൻസ് ഫാക്ടറികളിൽ 5450 ട്രേഡ് അപ്രന്റിസ്

നാഗ്പുരിലെ യന്ത്ര ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ഒഴിവ്. 5450 ഒഴിവ് പ്രതീക്ഷിക്കുന്നു. ഐടിഐ യോഗ്യതക്കാർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. യോഗ്യത: നോൺ ഐടിഐ: 50% മാർ ക്കോടെ പത്താം ക്ലാസത്തുല്യം. ഐടി ഐക്കാർ: എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ യോഗ്യത, 50% മാർക്കോടെ പത്താം ക്ലാസ് പ്രായം: 15-24. അർഹർക്ക് ഇളവ്, http://www.yantraindia.co.in

Read More »

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്കോളർഷിപ്പ്

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പിഎച്ച്ഡി കോഴ്സുകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് …

Read More »

നിയമനം ലഫ്റ്റനന്റ് റാങ്കിൽ; പ്രായം 20 നും 27നും ഇടയിലാണോ?, കരസേനയിൽ എൻജിനീയർ ആകാം

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.  www.joinindianarmy.nic.in  ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവും. അപേക്ഷകർ അവിവാഹിതരായിരിക്കണം. കരസേനാ വെബ്‌സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ∙യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങൾ …

Read More »

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NPCIL) മഹാരാഷ്ട്ര താരാപുർ സൈറ്റിൽ 295 ട്രേഡ് അപ്രന്റിസ് ഒഴിവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NPCIL) മഹാരാഷ്ട്ര താരാപുർ സൈറ്റിൽ 295 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ 25 വരെ. www.npcilcareers.co.in ∙ ട്രേഡുകൾ: ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, കാർപെന്റർ, പ്ലമർ, വയർമാൻ, ഡീസൽ മെക്കാനിക്, മെക്കാനിക്കൽ മോട്ടർ വെഹിക്കിൾ, മെഷിനിസ്റ്റ്, പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ …

Read More »

ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 67 വയസ്. മാസവേതനം 45,000 രൂപ. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ഡി സി എ /പി ജി ഡി സി …

Read More »