ഇന്ത്യൻ റെയിൽവേയിൽ 3317 അപ്രന്റിസ് ഒഴിവുകൾ

ധ്യപ്രദേശിലെ ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3317 പേരേയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐക്കാര്‍ക്കാണ് അവസരം. ജബല്‍പുരിലെ ആസ്ഥാനത്തും ജബല്‍പുര്‍, ഭോപ്പാല്‍, കോട്ട ഡിവിഷനുകളിലും ഭോപ്പാലിലെയും കോട്ടയിലെയും വര്‍ക്ക്ഷോപ്പുകളിലും ആയിരിക്കും പരിശീലനം.

ട്രേഡുകള്‍: എ.സി. മെക്കാനിക്, ഫുഡ് പ്രൊഡക്ഷന്‍ (കുക്കറി, ജനറല്‍, വെജിറ്റേറിയന്‍), ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജര്‍, ബ്ലാക്ക്സ്മിത്ത് (ഫൗണ്ട്റിമാന്‍), ബുക്ക്ബൈന്‍ഡര്‍, കേബിള്‍ ജോയിന്റര്‍, കാര്‍പെന്റര്‍, കംപ്യൂട്ടര്‍ ആന്‍ഡ് പെരിഫറല്‍സ് ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് മെക്കാനിക്, കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് ടെക്നീഷ്യന്‍, കോപ, ഡെന്റല്‍ ലബോറട്ടറി ടെക്നീഷ്യന്‍, ഡീസല്‍ മെക്കാനിക്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, ഡ്രോട്സ്മാന്‍ (സിവില്‍, മെക്കാനിക്കല്‍), ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, ഫ്‌ളോറിസ്റ്റ് ആന്‍ഡ് ലാന്‍ഡ്സ്‌കേപിങ്, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഹൗസ് കീപ്പര്‍ (ഹോസ്പിറ്റല്‍, ഇന്‍സ്റ്റിറ്റിയൂഷന്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, മെക്കാനിസ്റ്റ്, മേസണ്‍ (ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ടര്‍), മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്വിപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, മെക്കാനിക്(റഫ്രിജറേഷന്‍ & എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ്, മോട്ടോര്‍ വെഹിക്കിള്‍, ട്രാക്ടര്‍), മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ (പാത്തോളജി, റേഡിയോളജി), മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് പേജ് ഡിസൈനര്‍, പെയിന്റര്‍, പ്ലംബര്‍, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ഹോട്ടല്‍ ക്ലാര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി (കട്ടിങ്&ടൈലറിങ്), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി), സര്‍വേയര്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), വയര്‍മാന്‍.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള പത്താംക്ലാസ് വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും എന്‍.സി.വി.ടി/ എസ്.സി.വി.ടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ (പാത്തോളജി& റേഡിയോളജി) ട്രേഡിലേക്ക് ഇതിനുപുറമേ പ്ലസ്ടു (സയന്‍സ്) വിജയിച്ചിരിക്കണം.

  • പ്രായം: 15-24. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്‍മാര്‍ക്ക് 10 വര്‍ഷത്തെ ഇളവുണ്ട്.
  • തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെയും ഐ.ടി.ഐയിലെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
  • സ്‌റ്റൈപ്പന്‍ഡ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃത സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. താമസസൗകര്യം ഉണ്ടായിരിക്കില്ല.
  • അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 41 രൂപ. മറ്റുള്ളവര്‍ക്ക് 141 രൂപ.
  • അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും സര്‍ട്ടിഫിക്കറ്റുകളുടെപകര്‍പ്പും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ്‌ചെയ്യണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.wcr.indianrailways.gov.in (Path: About us->Recruitment->Railway Recruitment Cel.)
  • അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബര്‍ 9.

About Carp

Check Also

HURL: 212 എൻജി. ട്രെയിനി

ന്യൂഡൽഹിയിലെ ഹിന്ദു സ്‌ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൻ്റെ വിവിധ ഓഫിസുകളിൽ ഗ്രാഡ്വേറ്റ്/ഡി പ്ലോമ എൻജിനീയർ ട്രെയിനി യുടെ 212 …

Leave a Reply

Your email address will not be published.